കൊച്ചി: ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നടി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി. കൊച്ചിയില്‍ ബാറില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപേയി മര്‍ദിച്ചെന്നതാണ് നടിക്കെതിരായ പരാതി. മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഓണം അവധിക്ക് ശേഷം കോടതി വിശദമായ വാദം കേള്‍ക്കും. നടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസയം പരാതിക്കാരന് ബാറില്‍ വെച്ച് അസഭ്യം പറഞ്ഞെന്നും തനിക്കെതിരെ ലൈംഗിക അധിക്ഷേപ പരാമര്‍ശം നടത്തി എന്നും ലക്ഷ്മി മേനോന് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നുണ്ട്. ബാറില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും പരാതിക്കാരന് മറ്റൊരു കാറില്‍ പിന്തുടര്ന്ന് തടഞ്ഞു. പരാതിക്കാരന് ബിയര്‍ കുപ്പിയുമായി ആക്രമിച്ചുവെന്നും നടി ആരോപിച്ചു. കെട്ടിച്ചമച്ച കഥകളാണ് ഐടി ജീവനക്കാരന് ഉന്നയിച്ച പരാതിയുടെ ഉള്ളടക്കമെന്നും കുറ്റകൃത്യവുമായി തനിക്ക് ബന്ധമില്ലെന്നും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ലക്ഷ്മി ആര് മേനോന് പറയുന്നുണ്ട്.
കൊച്ചി: ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസിൽ സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹർജിയിലാണ് കോടതി നിർദേശം വന്നത്. അതീവ ഗുരുതരമായ സംഭവമാണ് നടന്നിട്ടുള്ളത്. വിഷയത്തിൽ സമഗ്രമായ മറുപടി സർക്കാർ നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. കേസിൽ ആരോപണ വിധേയരായ എക്സൈസ് ഉദ്യോഗസ്ഥർക്കും […]
എമ്പുരാന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിനും സെൻസർ ബോർഡിനും കോടതി നോട്ടീസ് അയച്ചു. ചിത്രം കണ്ടിരുന്നോയെന്ന് ഹർജിക്കാരനോട് ഹൈക്കോടതി ചോദിച്ചു. പ്രശസ്തിയ്ക്ക് വേണ്ടിയുള്ള ഹർജിയെന്ന് കോടതി. സെൻസർ ബോർഡ് അംഗീകാരത്തോടെയുള്ള സിനിമയല്ലെ ,പിന്നെന്താണ് പ്രശ്നമെന്ന് കോടതി […]
കൊച്ചി: കൂട്ട ബലാത്സംഗകേസിലെ പ്രതിക്ക് മുന്‍കൂർ ജാമ്യം നൽകി കേരള ഹൈക്കോടതി. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനു തെളിവായി വാട്ട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് സമർപ്പിച്ചതാണ് നിർണായകമായത്. പ്രതികൾ അവിടെയുണ്ടെന്ന് അറിഞ്ഞ് ഇര സ്വമേധയാ ഹോട്ടലിലേക്ക് പോയതായി വാട്ട്സ്ആപ്പ് സ്ക്രീൻഷോട്ടിൽ നിന്നും വ്യക്തമായി. കൂടാതെ ലൈംഗിക ബന്ധത്തിനു ശേഷം 5,000 […]
Be the first to comment