അമേരിക്കയുടെ അധിക തീരുവ; രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച

അമേരിക്കയുടെ അധിക തീരുവ നിലവിൽ വന്നതോടെ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഡോളറിന് എതിരെ മൂല്യം 88.29 ആയി ഇടിഞ്ഞു. ഫെബ്രുവരിയിലെ 87.95 ആയിരുന്നു ഇതുവരെയുള്ള താഴ്ന്ന നിലവാരം. ഇന്ത്യയ്ക്ക് മേൽ അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയതാണ് രൂപയുടെ മൂല്യത്തിന് തകർച്ചയ്ക്ക് കാരണമായത്.

രാവിലെ 87.70 നിലവാരത്തിലായിരുന്നു വ്യാപാരം ആരംഭിച്ചത്. ഉച്ചയോടെയാണ് 88.28 എന്ന നിലവാരത്തിലേക്ക് രൂപയുടെ മൂല്യം താഴ്ന്നത്. വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ചതും തിരിച്ചടിയായി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുമ്പോൾ കയറ്റുമതി മേഖലയ്ക്ക് നേട്ടമുണ്ടാകേണ്ടതാണ്. എന്നാൽ ട്രംപിന്റെ അധിക തീരുവ മൂലം ആ നേട്ടം ഇല്ലതായി. അതേസമയം ഇറക്കു ചെയ്യുന്ന വസ്തുക്കൾക്ക് രാജ്യത്ത് അധിക വില നൽകേണ്ടി വരും. ഇത് പണപെരുപ്പം അടക്കമുള്ള സാഹചര്യങ്ങൾക്ക് ഇടയാക്കും.

എന്നാൽ വിദേശത്ത് നിന്ന് പണം അയക്കുന്ന സമയത്ത് ഇതിൻ്റെ നേട്ടം ലഭിക്കും. ഐടി ഉൾപ്പെടെയുള്ള മേഖലയ്ക്ക് മൂല്യമിടിവ് നേട്ടമുണ്ടാക്കും. ആറ് പ്രധാന കറൻസികൾക്കെതിരായ ഡോളർ സൂചിക 0.19 ശതമാനം ഉയർന്ന് 98ൽ എത്തി.

Be the first to comment

Leave a Reply

Your email address will not be published.


*