
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ അമ്മയോടുള്ള ഹൃദയബന്ധം വെളിവാക്കുന്ന സന്ദര്‍ഭങ്ങള്‍ പലപ്പോഴും ക്രിക്കറ്റ് ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിൻ്റെ ജീവിതത്തില്‍ അങ്ങേയറ്റം സ്വാധീനം ചെലുത്തിയവരില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാള്‍ അമ്മയായിരുന്നുവെന്ന് അദ്ദേഹം പലപ്പോഴും പല വേദികളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അമ്മയുടെ ജന്മദിനാഘോഷത്തിൻ്റെ ഫോട്ടോയും ഹൃദയസ്പര്‍ശിയായ കുറിപ്പും പങ്കുവെച്ചാണ് അദ്ദേഹം ആരാധകര്‍ക്ക് മുമ്പിലെത്തുന്നത്. എക്സില്‍ പങ്കിട്ട ഒരു പോസ്റ്റില്‍ തൻ്റെ അമ്മ തനിക്കുവേണ്ടി ചെയ്ത എല്ലാത്തിനും സ്നേഹവും നന്ദിയും പ്രകടിപ്പിച്ച് മറാത്തിയിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഊഷ്മളമായ ഒരു ഫോട്ടോയും കുറിപ്പിനൊപ്പം സച്ചിന് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫോട്ടോയില്‍ താരം തന്റെ അമ്മക്ക് കേക്ക് നല്‍കുന്നതും കുടുംബാംഗങ്ങള്‍ അവരുടെ അരികില്‍ നില്‍ക്കുന്നതുമാണുള്ളത്. ഇന്ത്യയിലെ കായിക ഇതിഹാസങ്ങളില്‍ ഒരാളുടെ വ്യക്തിജീവിതത്തിലെ അപൂര്‍വമായ കാഴ്ചയാണ് ഈ ഫോട്ടോ പ്രതിഫലിപ്പിക്കുന്നതെന്നാണ് ആരാധാകര്‍ പങ്കുവെക്കുന്ന കുറിപ്പുകളിലുള്ളത്. മറാത്തിയിലുള്ള സന്ദേശത്തില്‍ വര്‍ഷങ്ങളായി തനിക്ക് അമ്മ നല്കിയ അചഞ്ചലമായ പിന്തുണക്കും എണ്ണമറ്റ ത്യാഗങ്ങള്‍ക്കും സച്ചിന് നന്ദി പറയുന്നു.
Be the first to comment