അടിച്ച് കേറി ലോക; രണ്ടാം ദിന ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്ത്

കല്യാണി നായികയായി എത്തിയ ഡൊമിനിക് അരുണ്‍ ചിത്രം ‘ലോക’യുടെ രണ്ടാം ദിന ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്തിറങ്ങി. ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം 2.7 കോടി രൂപയാണ് നേടിയതെങ്കിൽ രണ്ടാം ദിനത്തിൽ 3.75 കോടിയിലധികം രൂപ നേടിയെന്നാണ് റിപ്പോർട്ട്. ആഗോളതലത്തിൽ രണ്ട് ദിവസം പിന്നിടുമ്പോൾ 15 കോടിയിലേക്ക് ചിത്രത്തിൻ്റെ കളക്ഷൻ എത്തുമെന്നാണ് സൂചന.

സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്. നസ്‌ലെൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിർമിക്കാൻ തയ്യാറായ ദുൽഖർ സൽമാനും കയ്യടികൾ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിർവഹിച്ച ഡൊമിനിക് അരുണിനും അഡീഷണൽ സ്‌ക്രീൻ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അർഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*