മധ്യപ്രദേശിലെ ഇന്‍ഡോറിലെ ആശുപത്രിയില്‍ ഐസിയുവിലായിരുന്ന രണ്ട് നവജാതശിശുക്കളെ എലി കടിച്ചു. കടിയേറ്റ ഒരു കുഞ്ഞ് മരിച്ചു. മരണകാരണം ന്യുമോണിയ എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മഹാരാജ യശ്വന്ത്റാവു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രി വാര്‍ഡിലെ പലയിടങ്ങളിലും എലികള്‍ വിഹരിക്കുന്നതായുള്ള വിഡിയോകളും പുറത്തെത്തിയിട്ടുണ്ട്.
ഐസിയുവില്‍ ചികിത്സയിലായിരുന്ന രണ്ടു കുഞ്ഞുങ്ങള്‍ക്കാണ് എലിയുടെ കടിയേറ്റത്. ഒരു കുഞ്ഞിൻ്റെ വിരലിലും രണ്ടാമത്തെ കുഞ്ഞിൻ്റെ തലയിലും തോളിലുമാണ് എലി കടിച്ചത്. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് നഴ്സുമാര്‍ ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് ഐസിയുവില്‍ എലികളെ കണ്ടെത്തിയത്.
നവജാത ശിശുവിൻ്റെ മരണകാരണം ന്യുമോണിയ ആണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ സൂപ്രണ്ടിനെയും നേഴ്സുമാരെയും സസ്പെന്‍ഡ് ചെയ്തു. കീടനിയന്ത്രണത്തിന് ചുമതല ഉള്ള കമ്പനിക്ക് ഒരു ലക്ഷം രൂപ പിഴച്ചുമത്തി. എലിയുടെ കടിയേറ്റ രണ്ടാമത്തെ കുഞ്ഞ് ശസ്ത്രക്രിയയ്ക്ക് വിധേയനായി നിലവില്‍ വെന്റിലേറ്ററിൻ്റെ സഹായത്തോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയോടു 172 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയതാടെയാണ് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ തലപ്പത്തേക്ക് കയറിയത്. കിവികള്‍ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. ഓസ്ട്രേലിയ മൂന്നാം സ്ഥാനത്ത്. 64.58 ശതമാനം പോയിന്റുമായാണ് […]
ദില്ലി : രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയ്യതി അൽപ്പ സമയത്തിനുളളിൽ പ്രഖ്യാപിക്കും. മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തി തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കും. ആറ് ഘട്ടങ്ങളിൽ അധികമായി ഇത്തവണ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കമെന്നാണ് വിവരം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ലോക് […]
ന്യൂഡൽഹി : ഇന്ത്യക്കെതിരായ ബഹിഷ്കരണ ആഹ്വാനത്തിന് പിന്നാലെ ആശങ്ക പ്രകടിപ്പിച്ച് മുൻ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ്. ടൂറിസം മേഖലയിലടക്കം പുതിയ നയം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാലിദ്വീപിലെ ജനങ്ങൾക്കു വേണ്ടി നഷീദ് ക്ഷമാപണം നടത്തി. 2023ൽ പുതിയ പ്രസിഡന്റായി മുഹമ്മദ് മുയിസു അധികാരത്തിലേറിയതോടെ ഇന്ത്യവിരുദ്ധ നിലപാടാണ് അദ്ദേഹം […]
Be the first to comment