
കുന്നംകുളം പോലീസ്സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻ്റിനെ പോലീസ് അതിക്രൂരമായി മര്‍ദിച്ച സംഭവത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായി എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ. സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് രാഹുൽ ആരോപിച്ചു. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിൻ്റെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നതെന്നും രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
തനിക്കു നേരെ ഉയർന്ന ആരോപണങ്ങൾക്കു ശേഷം ആദ്യമായാണ് ഒരു വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം. അടൂരിലെ വീട്ടിലാണ് രാഹുൽ ഇപ്പോഴും തുടരുന്നത്.
ഫെയ്സ്ബുക് പോസ്റ്റിൻ്റെ പൂർണരൂപം
പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടി നിരവധി യൂത്ത് കോൺഗ്രസുകാരാണ് ഇക്കാലയളവിൽ പോലീസ്ൻ്റെ ക്രൂര മർദ്ദനങ്ങൾക്കു ഇരയായത്. അതിലെ ഏറ്റവും ക്രൂരമായ അനുഭവമാണ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് സുജിത്ത് നേരിടേണ്ടി വന്നത്. സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിൻ്റെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്…..
സുജിത്തിൻ്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കും
Be the first to comment