തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവിൽ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാനുള്ള സാധ്യത തേടി ആരോഗ്യവകുപ്പ്. സർജറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ആരോഗ്യവകുപ്പ് ഉടൻ യോഗം ചേരും. ബുധനാഴ്ച ചേരുന്ന അന്തിമയോഗത്തിനുശേഷം ആയിരിക്കും തുടർ തീരുമാനം.
സർജറിയിലൂടെ ഗൈഡ് വയർ പുറത്തെടുക്കാനുള്ള സാധ്യതയാണ് ആരോഗ്യവകുപ്പ് തേടുന്നത്. ഗൈഡ് വയർ പുറത്തെടുക്കാൻ സാധിക്കുമെന്ന് മെഡിക്കൽ കോളജിലെ വിദഗ്ധർ അറിയിച്ചിരുന്നു. വിഷയം ചർച്ച ചെയ്യാൻ മെഡിക്കൽ ബോർഡ് യോഗം ഉടൻ ചേരും. ശസ്ത്രക്രിയക്ക് ശ്രീചിത്ര മെഡിക്കൽ സെന്റർ അധികൃതരുടെ സഹായം തേടി ജില്ലാ മെഡിക്കൽ ഓഫീസർ കഴിഞ്ഞദിവസം കത്ത് നൽകിയിരുന്നു.കാർഡിയോ വാസ്കുലാർ റേഡിയോളജി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനമാണ് തേടുന്നത്. ബുധനാഴ്ച ചേരുന്ന അന്തിമ മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം ആയിരിക്കും തുടർ തീരുമാനം.
സർജറിക്കായി പരാതിക്കാരി സുമയ്യയിൽ നിന്ന് ആരോഗ്യവകുപ്പ് സമ്മതപത്രം വാങ്ങി.തൈറോയിഡ് ഗ്രന്ധി നീക്കൽ ശസ്ത്രക്രിയക്കിടെയാണ് കാട്ടാക്കട സ്വദേശി സുമയ്യയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്. ചികിത്സ പിഴവിനെ തുടർന്ന് യുവതി ഇപ്പോഴും ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുകയാണ്.
കോട്ടയം: സംസ്ഥാന സർക്കാർ സ്കൂൾ പാചകത്തൊഴിലാളികളെ നിസ്സാരവത്കരിക്കുകയാണെന്ന് എച്ച്. എം.എസ് സംസ്ഥാന പ്രസിഡന്റ് തമ്പാൻ തോമസ്. കേരളത്തിലെ പതിനാലായിരത്തോളം സ്കൂൾ പാചകത്തൊഴിലാളികളെ ‘തൊഴിലാളികൾ’ എന്ന നിർവചനത്തിൽ നിന്നും നീക്കം ചെയ്യുകയും സ്കൂളുകളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാകാൻ അർഹതയുള്ളവരെ ഓണറേറിയം സ്വീകരിക്കുന്ന വിഭാഗക്കാരാക്കി മാറ്റുകയും ചെയ്ത സർക്കാറിന്റെ നടപടിക്കെിരെ സംഘടന […]
കൊച്ചി: പാലക്കാട് മദ്യ നിര്‍മാണ കമ്പനിക്ക് അനുമതി നല്‍കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭമെന്ന് കെ സിബിസി മദ്യവിരുദ്ധ സമിതി. യുവതലമുറയെ ലഹരിയില്‍ മുക്കിക്കൊല്ലുന്നതിനുള്ള ആസൂത്രിത നീക്കങ്ങള്‍ മദ്യലോബിയുമായി ചേര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് ഉപേക്ഷിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി മധ്യമേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പാലക്കാട് കഞ്ചിക്കോട് ബ്രൂവറിയും, ഡിസ്റ്റിലറിയും […]
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാഫലം മെയ് 21 ന് പ്രഖ്യാപിക്കും. പരീക്ഷ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ടാബുലേഷന്‍ പ്രവൃത്തികള്‍ നടന്നു വരികയാണ്. മെയ് 14 ന് ബോര്‍ഡ് മീറ്റിങ്ങ് കൂടി മെയ് 21 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. […]
Be the first to comment