ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ വെച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞുമരിച്ചു. പാസ്റ്ററായ ജോൺസൻ്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗത്തിൽ പെട്ടവരാണ് ഈ കുടുംബം. പോലീസും ആരോഗ്യവകുപ്പും ഇടപെട്ട് അമ്മയെ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് ഇടുക്കി പോലീസ് കേസെടുത്തു.
തിരുവല്ലയിൽ ജോലി ചെയ്യുന്ന ജോൺസണും കുടുംബവും കുറച്ചു നാൾ മുൻപ് മുതലാണ് മണിയാറൻകുടിയിൽ വാടകക്ക് താമസിക്കാൻ തുടങ്ങിയത്. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് ജീവനക്കാർ എത്തിയെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ തയ്യാറായില്ല. പിന്നീട് പോലിസിന്റെ സഹായത്തോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇടുക്കി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
ജൂൺമാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെ എസ് ഇ ബി. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബിൽ ലഭിക്കുന്നവര്ക്ക് യൂണിറ്റിന് 1 പൈസയും ഇന്ധനസർചാർജ് ഇനത്തിൽ കുറവ് ലഭിക്കും. പ്രതിമാസ ദ്വൈമാസ ബില്ലുകളിൽ ഇപ്പോൾ പ്രതിയൂണിറ്റ് 8 പൈസ നിരക്കിലാണ് ഇന്ധന […]
ബിജെപി പുനസംഘടനയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു അധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് ഇല്ല. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പില്ല എന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സമവായത്തിലൂടെ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കും. ജില്ലാ അധ്യക്ഷന്മാരെ 27ന് പ്രഖ്യാപിക്കും. മഹിളകൾ, ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുൾപ്പടെ ജില്ലാ അധ്യക്ഷന്മാർ […]
ക്ഷേത്രാചാരങ്ങൾ തീരുമാനിക്കേണ്ടത് തന്ത്രിമാർ, രാഷ്ട്രീയമായി തീരുമാനമെടുക്കേണ്ടതല്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പെരിയ കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ ശ്രമം. മുഖ്യമന്ത്രി ബോധപൂർവ്വം കുഴി കുഴിച്ചു എല്ലാരും അതിൽ വീണു. പിന്നിൽ ഗൂഢലക്ഷ്യമാണ്. കാലം മാറി അതുകൊണ്ട് പരിഷ്കാരം വേണമെന്ന് പറഞ്ഞാൽ ഇന്ന് ഷർട്ട് വേണം എന്ന് പറഞ്ഞവർ നാളെ […]
Be the first to comment