‘പോലീസ് ആസ്ഥാനത്തെ പ്രവര്‍ത്തനം താഴോട്ട്’; പോലീസ് മേധാവിയെ വിമര്‍ശിച്ച് ഡിജിപി യോഗേഷ് ഗുപ്ത

സംസ്ഥാന പോലീസ് മേധാവിക്ക് രൂക്ഷ വിമര്‍ശനവുമായി ഡിജിപി യോഗേഷ് ഗുപ്ത. പോലീസ് ആസ്ഥാനത്തെ പ്രവര്‍ത്തനം താഴോട്ടേക്കെന്നാണ് ഫയര്‍ഫോഴ്‌സ് മേധാവി കൂടിയായ് യോഗേഷ് ഗുപ്തയുടെ വിമര്‍ശനം. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് യോഗേഷ് ഗുപ്ത കത്ത് നല്‍കി. തൻ്റെ വിജിലന്‍സ് ക്ലിയറന്‍സ് അപേക്ഷ പരിഗണിക്കാത്തതിനാലാണ് വിമര്‍ശനം. വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനാലാണ്കത്തില്‍ വിമര്‍ശനം അറിയിച്ചത്.

പോലീസ് സംവിധാനങ്ങള്‍ അപ്പാടെ തകര്‍ന്നുവെന്ന് പ്രതിപക്ഷം വിമര്‍ശനമുന്നയിക്കുന്ന സാഹചര്യത്തിലാണ് ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ സംസ്ഥാന പോലീസ് മേധാവിക്ക് പോലീസ് ആസ്ഥാനത്തെ പ്രവര്‍ത്തനത്തെ കുറിച്ച് വിമര്‍ശനം ഉന്നയിച്ചുകൊണ്ട് കത്ത് നല്‍കിയത്.

വിജിലന്‍സ് ക്ലിയറന്‍സിനായി സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും യോഗേഷ് ഗുപ്തയ്ക്ക് അത് ലഭിച്ചിരുന്നില്ല. പിന്നീട് വിവരാവകാശ നിയമപ്രകാരവും ശ്രമിച്ചു. പക്ഷേ, അപ്പോഴും നല്‍കാന്‍ കഴിയില്ലെന്ന മറുപടിയാണ് പോലീസ് മേധാവിയുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. രഹസ്യ സ്വഭാവത്തില്‍ വരുന്ന കാര്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നിരാകരിച്ചത്. ഇതിന് പിന്നാലെയാണ് വിമര്‍ശനം.

Be the first to comment

Leave a Reply

Your email address will not be published.


*