ശബരിമല അയ്യപ്പ സംഗമം; വെർച്വൽ ക്യൂ ബുക്കിങിന് അപ്രഖ്യാപിത നിയന്ത്രണമെന്ന് പരാതി

ശബരിമല ആഗോള അയ്യപ്പ സംഗമം നടക്കുന്നതിനാൽ ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിങിന് അപ്രഖ്യാപിത നിയന്ത്രണമെന്ന് പരാതി. 19, 20 തീയതികളിൽ ഓൺലൈൻ ബുക്കിംഗ് നടത്താൻ കഴിയുന്നില്ലെന്നാണ് ആരോപണം. എന്നാൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിശദീകരണം.

ഈ മാസം ഇരുപതിനാണ് സർക്കാർ പ്രഖ്യാപിച്ച ആഗോള അയ്യപ്പ സംഗമം പമ്പയിൽ നടക്കുക. പരിപാടിയുടെ മറവിൽ കന്നിമാസം പൂജകൾക്കായി നട തുറന്നിരിക്കുന്ന 19, 20 തീയതികളിൽ ബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു എന്നാണ് ഹൈന്ദവ സംഘടനകളുടെ ആക്ഷേപം.

വെർച്ചൽ ബുക്കിങ്ങിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ കോടതിയെ സമീപിക്കാനും ആചാര സംരക്ഷണ സമിതി അടക്കമുള്ള ഹൈന്ദവ സംഘടനകൾക്ക് പദ്ധതിയുണ്ട്. അതേസമയം അപ്രഖ്യാപിത നിയന്ത്രണം എന്ന ആരോപണം തള്ളുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബുക്കിംഗിന് ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല എന്നാണ് ബോർഡ് വിശദീകരണം.

Be the first to comment

Leave a Reply

Your email address will not be published.


*