വയനാട് സുഗന്ധഗിരിയിൽ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയ്ക്ക് നേരെ പീഡനശ്രമം; ജോലിസ്ഥലത്തെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു

വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് നേരെ പീഡനശ്രമം. ജോലിസ്ഥലത്ത് ഒരു വനിതാ ജീവനക്കാരിക്ക് നേരെ നടന്ന ഈ അതിക്രമം സർക്കാർ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു.

കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ഉദ്യോഗസ്ഥയുടെ മുറിയിൽ അതിക്രമിച്ചു കയറിയ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഉദ്യോഗസ്ഥ ഉടൻ തന്നെ ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു.

പരാതിയെത്തുടർന്ന് പ്രതിയായ രതീഷ് കുമാറിനെ സുഗന്ധഗിരി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് കൽപ്പറ്റ റേഞ്ച് ഓഫീസിലേക്ക് സ്ഥലം മാറ്റുകയും, നിലവിൽ അദ്ദേഹം അവധിയിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. സംഭവം സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടന്നു വരികയാണെന്ന് സൗത്ത് ഡിഎഫ്ഒ അജിത് കെ. രാമൻ അറിയിച്ചു. രാത്രി ഡ്യൂട്ടിക്ക് ഒരു സ്ത്രീയെ മാത്രം നിയോഗിക്കരുതെന്ന നിയമവും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*