കുളിക്കുന്നതിന് തൊട്ടു മുൻപും ശേഷവും ഭക്ഷണം കഴിക്കാൻ പാടില്ല, കാരണം ഇതാണ്

കുളിക്കുന്നതിന് തൊട്ടു മുൻപും പിൻപും ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടില്ലേ? അതിൽ അൽപം കാര്യമുണ്ടെന്നാണ് പുതിയകാല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഈ ശീലം ദീര്‍ഘകാല ആരോഗ്യത്തിന് ദോഷം ചെയ്യാം. പ്രത്യേകിച്ച് ദഹനപ്രശ്നങ്ങള്‍ പോലുള്ള ആരോഗ്യ അവസ്ഥകള്‍ പതിവായിരിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കുളിച്ച് കഴിഞ്ഞ ഉടനെ ഭക്ഷണം കഴിക്കുമ്പോള്‍ അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നു. കുളി കഴിയുമ്പോള്‍ ആമാശയത്തിന് ചുറ്റുമുള്ള രക്തം ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്ക് ഒഴുകാന്‍ തുടങ്ങുന്നതിനാല്‍ ഈ സമയം ഭക്ഷണം കഴിക്കുമ്പോള്‍ ദഹനം ശരിയായി നടക്കില്ല.

കുളി കഴിയുമ്പോള്‍ ശരീരോഷ്മാവ് കുറവായിരിക്കും എന്നതുകൊണ്ട് ശരിയായ ദഹനം നടക്കില്ലെന്നാണ് ആയുര്‍വേദത്തിലും പറയുന്നത്. ഇത് പതിവായാൽ അമിതവണ്ണം തുടങ്ങിയ പല ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. അതുകൊണ്ട് കുളി കഴിഞ്ഞും കുളിക്കുന്നതിന് മുമ്പും ഭക്ഷണം കഴിക്കുന്നതിനിടയില്‍ രണ്ടോ മൂന്ന് മണിക്കൂർ ഇടവേള വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*