
മാന്നാനം: മാതൃവേദി-പിത്യവേദി കുടമാളൂർ ഫൊറോനായുടെ ആഭിമുഖ്യത്തിൽ മാന്നാനം സെൻ്റ് ജോസഫ് ആശ്രമ ദൈവാലയത്തിൽ വച്ച് ദമ്പതി സംഗമം നടത്തി. പിത്യവേദി ഫൊറോനാ പ്രസിഡൻ്റ് ഷൈജു തോമസിൻ്റെ അധ്യക്ഷതയിൽ ആർച്ച് ബിഷപ്പ് എമിരറ്റസ് ജോസഫ് പെരുന്തോട്ടം സംഗമം ഉദ്ഘാടനം ചെയ്തു.
മാന്നാനം ആശ്രമം പ്രിയോർ റവ.ഡോ.കുര്യൻ പാലങ്ങാടി മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് ദമ്പതികളായ അധ്യാപകരെ അഭിവന്ദ്യ പിതാവ് ആദരിച്ചു. ഫൊറോനാ ഡയറക്‌ടർ റവ.ഫാ.ജസ്റ്റിൻ പുത്തൻപുരയിൽ, മാത്യവേദി അതിരൂപതാ പ്രസിഡൻ്റ് ഡോ.റോസമ്മ സോണി എന്നിവർ പ്രസംഗിച്ചു.
Be the first to comment