
അവശ്യ പോഷകങ്ങൾ ധാരാളം അടങ്ങിയ ഒന്നാണ് മുട്ട. എന്നാൽ പാചകം പാളിയാൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. മുട്ട അമിതമായി ചൂടാക്കുന്നത് മുട്ടയുടെ പോഷകമൂല്യം കുറയ്ക്കുമെന്ന് മാത്രമല്ല കൊളസ്‌ട്രോള്‍ രോഗികളില്‍ അത് അപകടമുണ്ടാക്കുകയും ചെയ്യും.
മുട്ട അമിതമായി ചൂടാക്കുമ്പോള്‍ അതിലെ കൊളസ്‌ട്രോള്‍ ഓക്‌സിസൈഡ് ചെയ്ത് ഓക്‌സിസ്റ്ററോള്‍ എന്ന സംയുക്തം ഉണ്ടാക്കുന്നു. ഈ സംയുക്തം ശരീരത്തില്‍ ഓക്‌സിഡേറ്റീവ് സമ്മര്‍ദവും വീക്കവും ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ ഓക്‌സിസ്റ്ററോള്‍ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടാനും രക്തധമനികളില്‍ കാഠിന്യമുണ്ടാക്കാനും കാരണമാകും.
മുട്ട എങ്ങനെ സുരക്ഷിതമായി ഉണ്ടാക്കാം
- കുറഞ്ഞ ഊഷ്മാവില്‍ മുട്ട പാകം ചെയ്യാം
- മുട്ട ഫ്രൈ ചെയ്യുമ്പോള്‍ വെളിച്ചെണ്ണ, ഒലിവ് ഓയില്‍ പോലുള്ള ഉയര്‍ന്ന സ്‌മോക്ക് പോയിന്റുള്ള എണ്ണകള്‍ ഉപയോഗിക്കാം
- മുട്ട അമിതമായി വേവിക്കുന്നത് ഒഴിവാക്കാം
- മുട്ടവിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് ഓക്‌സിഡേറ്റീവ് സമ്മര്‍ദം പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റി-ഓക്‌സിഡന്റുകള്‍ ഉണ്ടാക്കും.
Be the first to comment