
കൊല്ലത്ത് കന്യാസ്ത്രീയെ ആരാധന മഠത്തിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുരൈ സ്വദേശിനിയായ മേരി സ്‌കോളാസ്റ്റിക്ക (33)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലം ടൗണിലുള്ള ആരാധന മഠത്തിലാണ് സംഭവം. കന്യാസ്ത്രീയുടെ മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയതാവാം എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മഠത്തിലുണ്ടായിരുന്നവര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Be the first to comment