
രാഹുലിൻ്റെ പാലക്കാട് മണ്ഡലത്തിലേക്കുള്ള മടങ്ങിവരവിൽ നിലപാട് പറയാനാകാതെ ഡിസിസി. എല്ലാം കെപിസിസി പറയുന്നതുപോലെ ചെയ്യുമെന്ന് ഡിസിസി പ്രസിഡണ്ട് എ തങ്കപ്പൻ വ്യക്തമാക്കി. രാഹുലിന് സംരക്ഷണം ഒരുക്കുമോ ഇല്ലയോ എന്ന കാര്യം കെപിസിസി പ്രസിഡണ്ട് വ്യക്തമാക്കട്ടെ. നേതൃത്വം പറയുന്നതുപോലെ എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം എംഎൽഎ എന്ന നിലയിൽ രാഹുൽ എത്തുന്നതിൽ ഡിസിസി പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല. അദ്ദേഹത്തിനൊപ്പം കോൺഗ്രസ് പ്രവർത്തകർ സഹകരിച്ചാൽ നടപടിയുണ്ടാകുമോയെന്ന ചോദ്യത്തിന് കെപിസിസിയാണ് അത്തരം കാര്യങ്ങളിൽ നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ എത്തിയാൽ ഒപ്പമുണ്ടാകുമെന്ന് നഗരസഭ കോൺഗ്രസ് കൗൺസിലർ മൺസൂർ മണലാഞ്ചേരി ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നു.
Be the first to comment