
സംസ്ഥാനത്തെ ഞെട്ടിച്ച പോലീസ് മർദ്ദനങ്ങളിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. പോലീസുകാരെ സർവീസിൽ നിന്നും പുറത്താക്കുന്നത് വരെ നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം പ്രതിപക്ഷം പ്രഖ്യാപിച്ചു. എംഎൽഎമാരായ എകെഎം അഷറഫും ടിജെ സനീഷ് കുമാറുമാണ് സത്യാഗ്രഹം അനുഷ്ഠിക്കുക. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്.
പോലീസ് മർദ്ദനങ്ങളിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. മുഖ്യമന്ത്രി ഇതുവരെ പൊതുസമൂഹത്തോട് മറുപടി പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? കേരള ചരിത്രത്തിൽ ഇതുപോലെ ഏതെങ്കിലും മുഖ്യമന്ത്രി മിണ്ടാതിരുന്നിട്ടുണ്ടോ ? മിടുക്കന്മാരായ പോലീസുകാർ ഇപ്പോഴും സർവീസിൽ ഉണ്ട്. എന്നാൽ ഏറാൻ മൂളികളായ പോലീസുകാർക്ക് സർക്കാർ സംരക്ഷണം നൽകുകയാണ് എന്നും സതീശൻ ആഞ്ഞടിച്ചു.
Be the first to comment