
ഒരുകാര്‍ നമ്പറിന് 3,20,000 രൂപയോ? കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ തോന്നാം. വാശിയേറിയ ലേലത്തില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത്.
നടന് മോഹന്‍ലാലിൻ്റെ വന്‍ ഹിറ്റായ രാജാവിൻ്റെ മകന് എന്ന സിനിമയിലെ ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്ന ഡയലോഗ് മലയാളി മറക്കാത്ത ഡയലോഗാണ്. KL 07 DH 2255 എന്ന നമ്പറിനായാണ് എറണാകുളം ആര്‍ടി ഓഫീസില്‍ നാലു പേര് പങ്കെടുത്ത വാശിയേറിയ ലേലം നടന്നത്. ഓര്‍മ്മകള്‍ നിറഞ്ഞുനില്ക്കുന്ന ഈ നമ്പര്‍ സ്വന്തമാക്കണമെന്ന ആഗ്രഹമാകാം ഇഷ്ട നമ്പര്‍ നേടാന്‍ ആന്റണി പെരുമ്പാവൂരിനെ ലക്ഷങ്ങള്‍ മുടക്കാന്‍ പ്രേരിപ്പിച്ചത് എന്ന് കരുതുന്നു.
അടുത്തിടെ ആന്റണി വാങ്ങിയ വോള്‍വോ XC 60 എസ്യുവിയ്ക്ക് വേണ്ടിയാകാം പുതിയ നമ്പറെന്നാണ് കരുതുന്നത്. മോഹന്‍ലാല്‍ അടുത്തിടെ സ്വന്തമാക്കിയ കാരവാനിൻ്റെ നമ്പറും 2255 ആയിരുന്നു.
Be the first to comment