
രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നു. വിനിമയം തുടങ്ങിയപ്പോഴേ 29 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡോളറിന് 87 രൂപ 76 പൈസ എന്ന നിരക്കിലാണ് ഇപ്പോള്‍ വിനിമയം പുരോഗമിക്കുന്നത്. ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധത്തിലെ വിള്ളല്‍ പരിഹരിക്കപ്പെട്ടുതുടങ്ങി എന്ന തോന്നലാണ് ഇന്ത്യന്‍ വിപണിക്കും രൂപയ്ക്കും ഗുണമായിരിക്കുന്നത്.
രണ്ടാഴ്ചയ്ക്കിടെ ഇതാദ്യമായാണ് ഡോളറിനെതിരെ രൂപ 88ന് താഴെയാകുന്നത്. 0.23 പൈസ നിരക്കില്‍ രൂപ ശക്തിയാര്‍ജിച്ചിട്ടുണ്ട്. ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും യുഎസ് വ്യാപാര പ്രതിനിധി ഇന്ത്യയിലെത്തുകയും ചെയ്തത് വിപണികളില്‍ നേട്ടമായിട്ടുണ്ട്.
Be the first to comment