
കരൾ രോഗമുള്ളവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 1990 മുതൽ കരൾ കാൻസർ കേസുകളിൽ വലിയ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. കരൾ രോഗങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത് മദ്യപാനമാണ്. എന്നാൽ മദ്യപിക്കാത്തവരിലും കരൾ രോഗം വളരെ കൂടുതലാണ്.
ഹെപ്പറ്റൈറ്റിസ് ബി (HBV), ഹെപ്പറ്റൈറ്റിസ് സി (HCV) പോലുള്ള വൈറൽ അണുബാധകളും, അമിതമായ മദ്യപാനം, നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (NASH) , നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്നിവ കരൾ രോഗങ്ങളിൽ ഉൾപ്പെടുന്നു.
കരൾ രോഗങ്ങളുടെ പ്രധാന കാരണങ്ങൾ ;
- അമിതമായി ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോഴുണ്ടാകുന്ന നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD).
- ചില മരുന്നുകൾ ദീർഘകാലം ഉപയോഗിക്കുന്നത് കരളിന്റെ തകർച്ചയ്ക്ക് കാരണമാകുന്നു.
- ഓട്ടോ ഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ് രോഗം (ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തെ തകരാറിലാക്കി കരളിലെ കോശങ്ങളെ ആക്രമിക്കുന്നു)
- അമിതഭക്ഷണം, സമ്മർദ്ദം, പ്രമേഹം, പൊണ്ണത്തടി , അലസമായ, ജീവിതശൈലി എന്നിവയും കരൾ രോഗത്തിന് കാരണമാകും.
- ഹീമോക്രോമാറ്റോസിസ് ( ശരീരം അമിതമായി ഇരുമ്പ് ആഗിരണം ചെയ്യുന്നത് ) , വിൽസൺസ് (കരളിൽ അമിതമായി ചെമ്പ് അടിഞ്ഞ് കൂടുന്നത്) തുടങ്ങിയ ജനിതക രോഗങ്ങൾ.
- മദ്യപാനം ,പുകവലി തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങളും കരൾ രോഗത്തിന് കാരണമാകും.
Be the first to comment