അനര്‍ട്ട് മാനേജിങ് ഡയക്ടറുടെ അഴിമതി; വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ അന്വേഷണം തുടങ്ങി

അനര്‍ട്ടില്‍ നടന്ന ക്രമവിരുദ്ധ നടപടികളെക്കുറിച്ചും പിഎം കുസും പദ്ധതിയുടെ ടെണ്ടറില്‍ നടന്ന അഴിമതികളെക്കുറിച്ചും വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയ്ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. അനര്‍ട്ട് പദ്ധതികളിലെ അഴിമതികള്‍ പുറത്തു കൊണ്ടുവന്ന രമേശ് ചെന്നിത്തല നിയമസഭയില്‍ ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് ഉത്തരമായാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. തിരുവവന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് 1 മുഖേനെയാണ് വെരിഫിക്കേഷന്‍ നടക്കുന്നത്. അവരുടെ അന്വേഷണം പൂര്‍ത്തിയായാല്‍ തുടര്‍നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

പിഎം കുസും പദ്ധതിയുമായി ബന്ധപ്പെട്ട് 100 കോടി രൂപയുടെ ക്രമക്കേടുകള്‍ നടന്ന വിവരം രമേശ് ചെന്നിത്തലയാണ് പുറത്തു കൊണ്ടുവന്നത്. കേരളത്തിലെ കര്‍ഷകര്‍ക്ക് സൗജന്യ സൗരോര്‍ജ പമ്പുകള്‍ നല്‍കുന്ന പിഎം കുസും പദ്ധതിയുമായി ബന്ധപ്പെട്ടാണ് കോടികളുടെ ക്രമക്കേടുകള്‍ അനര്‍ട്ടില്‍ നടന്നത്. ടെണ്ടറില്‍ മുതല്‍ തുടങ്ങിയ ക്രമക്കേട് കമ്പനികള്‍ക്ക് സോളാര്‍ പാനലുകളില്‍ സ്ഥാപിക്കുന്നതില്‍ ഉയര്‍ന്ന തുക നല്‍കുന്നതു വരെ ചെന്നെത്തി. ഇതുമൂലം 100 കോടിയില്‍ പരം രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന് കണക്കാക്കപ്പെടുന്നത്.

രമേശ് ചെന്നിത്തല അഴിമതിവിവരങ്ങള്‍ പുറത്തു കൊണ്ടുവന്നതിനെത്തുര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനര്‍ട്ടിന്റെ ഓഫീസ് ഉപരോധിച്ചിരുന്നു. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമായതിനെത്തുടര്‍ന്ന്. നില്‍ക്കക്കള്ളിയില്ലാതെ ആരോപണവിധേയനായ മാനേജിങ് ഡയറക്ടര്‍ നരേന്ദ്രനാഥ് വേലൂരിയെ സര്‍ക്കാര്‍ തല്‍സ്ഥാനത്തു നിന്നു നീക്കം ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*