രാഹുൽ മാങ്കൂട്ടത്തിലിനെ സന്ദർശിച്ച് പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ; സൗഹൃദ സന്ദർശനമെന്ന് പ്രതികരണം

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ സന്ദർശിച്ച് പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷ്, മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെ ആറുപേരാണ് രാഹുലിനെ അടൂരിലെ വീട്ടിലെത്തി സന്ദർശിച്ചത്. ഇന്നലെയായിരുന്നു സന്ദർശനം.

കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയിട്ടും രാഹുലിനെ സംരക്ഷിക്കാനാണ് പാലക്കാട്ടെ നേതാക്കളുടെ തീരുമാനം. രാഹുലിനെ പാലക്കാട്ടേക്ക് എത്തിക്കുന്ന കാര്യങ്ങൾ ചർച്ചയായി.സൗഹൃദ സന്ദർശനമാണെന്നാണ് നേതാക്കളുടെ പ്രതികരണം.

അതേസമയം പാലക്കാട്ടെത്തി പരിപടികളിൽ സജീവമാകാനാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ആലോചന. റവന്യൂ അസംബ്ലിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. പാലക്കാട് സുന്ദരം ഉന്നതിയിലെ പട്ടയ വിതരണം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത്.

എന്നാൽ പരിപാടികളിൽ പങ്കെടുക്കാൻ രാഹുലിനെ അനുവദിക്കില്ല എന്നാണ് ഡിവൈഎഫ്ഐയുടെയും ബിജെപിയുടെയും നിലപാട്. രാഹുൽ പൊതുപരിപാടികളിൽ സജീവമാകുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിനും എതിർപ്പുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*