ഈ മൂന്ന് വിറ്റാമിനുകളുടെ അഭാവം കാന്‍സര്‍ സാധ്യത കൂട്ടും

ലോകത്ത് കാൻസർ രോ​ഗികളുടെ എണ്ണം ദിനംപ്രതി പെരുകി വരികയാണ്. ശരീരത്തിൻ്റെ ഏത് ഭാ​ഗത്തും കാൻസർ കോശങ്ങൾ വളരാം. കാൻസറിൻ്റെ സാധ്യത കൂട്ടാനും കുറയ്ക്കാനും ചില വിറ്റാമിനുകൾ സ്വാധീനിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

അതിൽ പ്രധാനം വിറ്റാമിൻ ഡിയാണ്. ശരീരത്തിൻ്റെ ആവശ്യമായ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിൻ ഡി. ഇവ ശരീരത്തിലെ കൊഴുപ്പിൽ ലയിക്കുന്നു. സമീപകാല പഠനങ്ങളിൽ വിറ്റാമിൻ ഡിയുടെ അഭാവം പലതരത്തിലുള്ള കാൻസറിനും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

അണ്ഡാശയ അർബുദം, സ്തനാർബുദം, വൻകുടൽ അർബുദം തുടങ്ങിയവ വിറ്റാമിൻ ഡി3 യുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. എല്ലുകളുടെയും സന്ധികളുടെയും വേദന, പേശിവലിവ്, ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവയൊക്കെ വിറ്റാമിൻ ഡി കുറയുന്നതിൻ്റെ ലക്ഷണങ്ങളാവാം.

സൂര്യരശ്മികളാണ് വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടം. രാവിലെയും വൈകുന്നേരവുമുള്ള ഇളം വെയിൽ കൊള്ളുന്നത് വിറ്റാമിൻ ഡി നേരിട്ട് ശരീരത്തിന് ലഭിക്കും. പാൽ, തൈര്, ബട്ടർ, ചീസ്, മുട്ട, സാൽമൺ ഫിഷ്, കൂൺ, ധാന്യങ്ങൾ, പയർ വർഗങ്ങൾ തുടങ്ങിയവയിൽ നിന്നും വിറ്റാമിൻ ഡി ലഭിക്കും.

കൂടാതെ കാന്‍സര്‍ സ്ഥിരീകരിക്കുന്ന രോ​ഗികളിൽ വിറ്റാമിൻ സിയുടെ കുറവ് വലിയ തോതിൽ കണാറുണ്ടെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു. രോ​ഗപ്രതിരോധ ശേഷി വർധിക്കാൻ ശരീരത്തിന് വിറ്റാമിൻ സി ആവശ്യമാണ്. വിറ്റാമിൻ സി ശരീരത്തിൽ കുറഞ്ഞാൽ അർബുദ രോ​ഗികളുടെ അതിജീവനം ബുദ്ധിമുട്ടാകും. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, കിവി, പപ്പായ, സ്ട്രോബെറി, ബ്രോക്കോളി, പൊട്ടറ്റോ, ബെൽ പെപ്പർ, തക്കാളി, പേരയ്ക്ക, ചീര, പൈനാപ്പിൾ തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.

സ്തനാർബുദം, ശ്വാസകോശ അർബുദം, ത്വക്ക് അർബുദം, സെർവിക്കൽ കാൻസർ, ഗ്യാസ്ട്രിക് കാൻസർ, കരളുമായി ബന്ധപ്പെട്ട അർബുദം, അണ്ഡാശയ അർബുദം എന്നിവ വിറ്റാമിൻ എയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ എ കാൻസർ സാധ്യതയെ കുറയ്ക്കുന്ന ഒരു ആൻറി ഓക്സിഡൻറായി പ്രവർത്തിക്കും. മധുരക്കിഴങ്ങ്, ക്യാരറ്റ്, ചീര തുടങ്ങിയവയിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*