ഫാസ്ടാഗ് വാർഷിക പാസ് ; അറിയണം ഈ കാര്യങ്ങൾ

ഫാസ്ടാഗ് വാർഷിക പാസ് നിലവിൽ വരിക്കുകയാണ്.സ്ഥിര യാത്രക്കാരെ ടോൾ ചാർജ് വലക്കാതിരിക്കാനാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ ഫാസ്ടാ​ഗ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.ആർക്കൊക്കയാണ് വാർഷിക പാസ് ലഭിക്കുക എന്തൊക്കൊയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നോക്കാം.

കാറുകൾ, ജീപ്പുകൾ തുടങ്ങിയ സ്വകാര്യ, വാണിജ്യേതര വാഹനങ്ങൾക്ക് മാത്രമാണ് വാർഷിക ഫാസ്ടാഗ് പാസ് ലഭിക്കുക. ബസുകൾ, ട്രക്കുകൾ, പാസഞ്ചർ ടാക്സികൾ എന്നിവയുൾപ്പെടെയുള്ള വലിയ വാണിജ്യ വാഹനങ്ങൾക്ക് യോഗ്യതയില്ല.3,000 രൂപയാണ് വാർഷിക ഫീസ്. 200 യാത്രകൾ എന്ന പരിധി കടന്നാലോ ഒരു വർഷം പൂർത്തിയായാലോ പാസിൻ്റെ കാലാവധി തീരും. അതിനുശേഷം സാധാരണ നിരക്കുകളാണ് ബാധകമാവുക.

നിലവിൽ ഫാസ്ടാ​ഗ് ഉള്ളവർ പുതിയത് വാങ്ങേണ്ടതില്ല.അം​ഗീകൃത പോർട്ടൽ വഴിയോ ആപ്പ് വഴിയോ 3000 രൂപ ഫീസ് അടച്ചതിന് ശേഷം വാർഷക പാസ് നിലവിലുള്ള ഫാസ്ടാ​ഗുമായി ബന്ധിപ്പിക്കാവുന്നതാണ്പ്രവർത്തന ക്ഷമമായ വാഹന രജിസ്ട്രേഷൻ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫാസ്ടാ​ഗ് ഉള്ളവർക്ക് വാർഷിക പാസ് നേടാം

വാഹനം കരിംപട്ടികയിലോ ടോൾ പേയ്മെന്റുമായി ബന്ധപ്പെട്ട തർക്കങ്ങളിലോ ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കുകയും വേണം.ഫാസ്ടാ​ഗ് വാഹനത്തിൽ ശരിയായ രീതിയിൽ ഘടിപ്പിച്ചിരിക്കുകയും വേണംരാജ്മാർഗ് യാത്ര ആപ്പ് വഴിയോ NHAI ഔദ്യോഗിക വെബ്സൈറ്റായ – www.nhai.gov.in വഴിയോ www.morth.nic.in വഴിയോ പുതിയ വാർഷിക ഫാസ്ടാ​ഗിന് അപേക്ഷിക്കാം.

ഈ ഫാസ്ടാ​ഗ് എല്ലാവരും എടുക്കണം എന്നില്ല. നിങ്ങളുടെ നിലവിലെ ഫാസ്ടാ​ഗ് തുടർന്നും പ്രവർത്തിക്കും.എല്ലാ ടോൾ പ്ലാസകളിലും പണം നൽകുന്നതിന് പകരം, മുൻകൂറായി ഒരു നിശ്ചിത ഫീസ് അടച്ച് പണം ലാഭിക്കാൻ ദിവസേന യാത്ര ചെയ്യുന്നവരെ സഹായിക്കുക എന്നതാണ് വാർഷിക പാസിന്റെ ലക്ഷ്യം.

 

Be the first to comment

Leave a Reply

Your email address will not be published.


*