
ഭാരത് എന്‍ക്യാപ്പില്‍ ഫൈവ് സ്റ്റാര്‍ നേട്ടവുമായി ടാറ്റ അല്‍ട്രോസിന്റെ പുതിയ പതിപ്പ്. രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തുന്ന ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കുകളിലൊന്നായി അല്‍ട്രോസ് മാറി. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32ല്‍ 29.65 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 44.90 പോയിന്റും അല്‍ട്രോസ് കരസ്ഥമാക്കി.
ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ ടാറ്റ ആൾട്രോസ് 16 പോയിന്റുകളിൽ 15.55 പോയിന്റുകൾ നേടി. 2020 ൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ ഫെയ്‌സ്‌ലിഫ്റ്റിന് മുൻപുള്ള ആൾട്രോസിന് 5 സ്റ്റാർ ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ മേയിലാണ് പുതിയ ഫീച്ചറുകളുമായി പുതിയ അല്‍ട്രോസ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.
ആറ് എയർബാഗുകൾ, ESC, 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവയാണ് സ്റ്റാൻഡേർഡ് സുരക്ഷാ കിറ്റിൽ ഉൾപ്പെടുന്നത്. ഉയർന്ന വേരിയന്റുകളിൽ 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്റർ, ടയർ-പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പുതിയ ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് 6.89 ലക്ഷം രൂപ മുതൽ 11.49 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. പുതിയ ജിഎസ്‌ടി നിരക്കുകൾ കാരണം വാഹനത്തിന്റെ വില ഇനിയും കുറഞ്ഞിട്ടുണ്ട്.
88 ബിഎച്ച്പി കരുത്തും 115 എൻഎം പീക്ക് ടോർക്കും നൽകുന്ന 1.2-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ, 90 ബിഎച്ച്പി കരുത്തും 200 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5-ലിറ്റർ ഡീസൽ എൻജിൻ, ട്വിൻ-സിലിണ്ടർ ടെക്നോളജിയോടുകൂടിയ 73.5 ബിഎച്ച്പി കരുത്തും 103 എൻഎം ടോർക്കും നൽകുന്ന 1.2-ലിറ്റർ സിഎൻജി വേരിയന്റ് എന്നിവയാണ് വാഹനത്തിന് കരുത്തേകുന്നത്.
Be the first to comment