
പോലീസ് വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല. 144 പോലീസുകാരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ കണക്ക് വാസ്തവ വിരുദ്ധമാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് അത് തെളിയിക്കുന്നു. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഈ സർക്കാർ മാറണമെന്ന് ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളുടെ വികാരം നിയമസഭയിൽ പ്രകടിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. എകെ ആന്റണിക്ക് നീരസം ഉണ്ടായിട്ടില്ല. ആർക്കും നീരസമില്ല. എ കെ ആന്റണിക്ക് കൂടുതൽ കാര്യങ്ങൾ അറിയുന്നത് കൊണ്ടാണ് മുത്തങ്ങ വിഷയത്തിൽ പ്രതികരിച്ചതെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Be the first to comment