
ന്യൂഡല്‍ഹി: ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയില്‍ നിന്നും 474 പാര്‍ട്ടികളെ കുടി ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലെന്ന മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയാണ് കമ്മീഷന്‍ പുതുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 9 ന് 334 രാഷ്ട്രീയ പാര്‍ട്ടികളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് 474 പാര്‍ട്ടികളെ കുടി ഒഴിവാക്കിയിരിക്കുന്നത്.
തുടര്‍ച്ചയായി 6 വര്‍ഷമായി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടില്ലെന്ന മാനദ്ധണ്ഡമാണ് പട്ടിക പുതുക്കലിന്റെ അടിസ്ഥാനം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 808 അംഗീകാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളെയാണ് രജിസ്റ്റര്‍ ചെയ്ത അംഗീകാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് നീക്കിയത് എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കുന്നു. പട്ടിക പുതുക്കിയതോടെ 2,046 പാര്‍ട്ടികളാണ് രാജ്യത്തുള്ളത്.
പുതുക്കിയ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള 11 പാര്‍ട്ടികളാണുള്ളത്. അഖില കേരള തൃണമൂല്‍ പാര്‍ട്ടി, ഓള്‍ ഇന്ത്യ ഫെഡറല്‍ ബ്ലോക്ക്, ഭാരതീയ ഡെവലപ്പ്‌മെന്റ് പാര്‍ട്ടി, ജനാധിപത്യ സംരക്ഷണ സമിതി, കേരള കോണ്‍ഗ്രസ് (സക്കറിയ കോണ്‍ഗ്രസ്) കേരള കോണ്‍ഗ്രസ് സെക്യുലര്‍, കേരള കാമരാജ് കോണ്‍ഗ്രസ്, കേരള വികാസ് കോണ്‍ഗ്രസ്, നാഷണല്‍ ഡമോക്രാറ്റിക് പാര്‍ട്ടി, സെക്യുലര്‍ നാഷണല്‍ ദ്രാവിഡ പാര്‍ട്ടി, സെക്യുലര്‍ ആക്ഷന്‍ പാര്‍ട്ടി എന്നിവയാണ് പുതിയ പട്ടികയില്‍ ഉള്‍പ്പെട്ട കേരളത്തിലെ പാര്‍ട്ടികള്‍.
le
Be the first to comment