സ്വന്തം ചിത്രങ്ങള്‍ മനോഹരമാക്കാന്‍ എഐ ഉപയോഗിക്കാറുണ്ടോ?; എട്ടിന്റെ പണി കിട്ടും; മുന്നറിയിപ്പ്

തിരുവനന്തപുരം: നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ തുറന്നാല്‍ ജെമിനിയുടെ എഡിറ്റിങ് ടൂള്‍ ഉപയോഗിച്ച് നിര്‍മിച്ച ഫോട്ടോകളാണ് താരം.

മരിച്ചുപോയ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ഫോട്ടോ, പ്രിയ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ബാല്യത്തിലെ ഫോട്ടോ തുടങ്ങിയവ നിര്‍മിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതാണ് പുതിയ ട്രെന്‍ഡ്. മറ്റ് എഡിറ്റിങ്ങുകളും ഇത്തരം എഐ ടൂളുകളില്‍ ലഭ്യമാണ്. എന്നാല്‍ ഇത്തരം എഐ ടൂളുകള്‍ പണി തരുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വെറും പണിയല്ല. കിട്ടുക എട്ടിന്റെ പണിയാണ്.

സ്വന്തം ചിത്രങ്ങള്‍ മനോഹരമാക്കാന്‍ എഐക്ക് നല്‍കുന്നവര്‍ അറിഞ്ഞിരിക്കണം. ഭാവിയില്‍ ഇത് നിങ്ങളെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായാല്‍ 1930 എന്ന നമ്പറിലോ https://cybercrime.gov.in/ എന്ന റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ വഴിയോ ഉടന്‍ ബന്ധപ്പെടുക. നിര്‍മ്മിത ബുദ്ധി ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണമെന്നും കേരളാ പോലീസ് പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*