നിങ്ങളറിഞ്ഞോ? 700 ഉല്‍പ്പന്നത്തിന് വില കുറച്ച് അമൂല്‍

റീട്ടെയില്‍ ഉല്‍പ്പന്നങ്ങളുടെ വില വെട്ടിക്കുറച്ച് ക്ഷീരോല്‍പ്പന്ന ബ്രാന്‍ഡായ അമൂല്‍. ബട്ടര്‍, ഐസ്‌ക്രീം, നെയ്, ബേക്കറി ഉല്‍പ്പന്നങ്ങള്‍ തുടങ്ങി 700ഓളം ഉല്‍പ്പന്നങ്ങളുടെ വിലയാണ് കുറച്ചത്. വിലയിലെ പരിഷ്‌കരണം ഈ മാസം 22 മുതല്‍ നടപ്പാക്കാനാണ് തീരുമാനം.

വില വെട്ടിക്കുറച്ചത് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിക്കാന്‍ സഹായിക്കുമെന്നാണ് അമൂല്‍ കരുതുന്നത്. 60 ലക്ഷം ക്ഷീര കര്‍ഷകര്‍ക്കും ഇതിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അമൂല്‍ വ്യക്തമാക്കി.. വരാനിരിക്കുന്ന ഉത്സവകാലത്ത് പാല്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കൂടുതലായി നടക്കുമ്പോള്‍ തന്നെ വില കുറയ്ക്കാന്‍ തീരുമാനിച്ചത് അമൂലിന് നേട്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മദര്‍ ഡയറി സെപ്തംബര്‍ 22ന് തങ്ങളുടെ വില കുറച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*