
ന്യൂഡൽഹി : മുതിർന്ന പൗരൻമാരുടെ പെൻഷൻ 10,000 രൂപയായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻ്റ് പ്രധാനമന്ത്രിക്കു നിവേദനം നൽകി. മുതിർന്ന പൗരൻമാരുടെ ആരോഗ്യ സംരക്ഷണം സർക്കാർ ഏറ്റെടുക്കുക, ട്രെയിൻ യാത്ര ഇളവുകൾ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉൾപ്പെട്ട നിവേദനം ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചഗിനും നൽകി.
വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എൻ.എം.ഷെരീഫ്, സെക്രട്ടറി ബീന സാബു, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ജോണി തോമസ്, എം.ആർ.സി.രാമചന്ദ്രൻ, നാസർ ബ്രൂണെ, ഷേർളി ചാക്കോ, ഇ. എം.ഷാജി എന്നിവരാണ് ഒരു ലക്ഷത്തിലേറെപ്പേർ ഒപ്പുവച്ച നിവേദനം നൽകിയത്.
Be the first to comment