
സികെ ജാനുവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജെആർപിക്ക് യുഡിഎഫിനൊപ്പം ചേരാൻ താല്പര്യം. ഇന്നലെ ചേർന്ന സംസ്ഥാന കമ്മറ്റിയിലാണ് ഭൂരിഭാഗം അംഗങ്ങളും യുഡിഎഫിനൊപ്പം ചേരാനുള്ള താത്പര്യം അറിയിച്ചത്. യുഡിഎഫിനൊപ്പം ചേരുന്നതാണ് ഉചിതമെന്ന് അംഗങ്ങൾ പറഞ്ഞു.എൻഡിഎ വിട്ട ജനാധിപത്യ രാഷ്ട്രീയ പാർട്ടി ഉടൻ ഒരു മുന്നണിയുടെ ഭാഗമാകുമെന്ന് സികെ ജാനു വ്യക്തമാക്കിയിരുന്നു.
ജനവിഭാഗം രാഷ്ട്രീയ പാർട്ടി (JRP) മുന്നണി പ്രവേശനം ഉടൻ ഉണ്ടാകുമെന്ന് പാർട്ടി നേതാവ് സി.കെ. ജാനു ഇന്നലെ പറഞ്ഞിരുന്നു. എൻഡിഎ വിട്ടതിന് ശേഷം മറ്റ് മുന്നണികൾ ജെആർപിയുമായി ബന്ധപ്പെടുന്നുണ്ടെന്നും സി.കെ. ജാനു. ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് എൽഡിഎഫിലോ യുഡിഎഫിലോ പ്രവേശനം നേടുമെന്നും, തങ്ങളെ പരിഗണിക്കുന്നവർക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും സി.കെ. ജാനു വ്യക്തമാക്കിയിരുന്നു. എൻഡിഎയുമായി ഇനി ഒരു ബന്ധവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മുന്നണിയില്‍ പരിഗണനയില്ലെന്ന് ആരോപിച്ചായിരുന്നു സികെ ജാനുവിന്റെ പാർട്ടിയായ ജെആര്‍പി എന്‍ഡിഎ വിട്ടത്. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലായിരുന്നു തീരുമാനം.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനമായിരുന്നു.പാര്‍ട്ടി ശക്തമായി പ്രവര്‍ത്തനക്ഷമമാക്കുന്നതിനും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തയാറെടുപ്പികള്‍ തുടങ്ങുവാനും കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
Be the first to comment