
തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലര്‍ തിരുമല അനിലിൻ്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ആത്മഹത്യയ്ക്ക് കാരണം ബാങ്കിലെ പ്രതിസന്ധിയെന്ന് കത്തില്‍ പറയുന്നു. ബിജെപി പ്രവര്‍ത്തകരെ സഹായിച്ചെന്നും പണം തിരിച്ചടയ്ക്കാതിരുന്നിട്ടും മറ്റു നടപടികളിലേക്ക് കടന്നില്ലെന്നും കുറിപ്പില്‍ പറയുന്നു. ബിജെപി ആരോപിക്കുന്നതുപോലെ പോലീസിനെ പ്രതിക്കൂട്ടിലാക്കുന്നതൊന്നും ആത്മഹത്യാക്കുറിപ്പില്‍ ഇല്ല. തുടര്‍ച്ചയായ പോലീസിൻ്റെ ഭീഷണിയാണ് അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു ബിജെപി നേതാക്കള്‍ ആരോപിച്ചത്.
Be the first to comment