ഒക്ടോബര്‍ മുതല്‍ 25 രൂപ നിരക്കില്‍ 20 കിലോ അധിക അരി; സപ്ലൈകോയില്‍ മൂന്ന് സാധനങ്ങള്‍ക്ക് വില കുറച്ചു

സപ്ലൈകോ തിങ്കളാഴ്ച മുതല്‍ വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയര്‍ എന്നിവ വില കുറച്ച് വില്‍ക്കും. സബ്സിഡിയുള്ള ശബരി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപയും സബ്സിഡിയിതര വെളിച്ചെണ്ണയ്ക്ക് 30 രൂപയുമാണ് കുറച്ചത്. 319 രൂപയാണ് പുതിയ വില. സബ്സിഡിയിതര വെളിച്ചെണ്ണയ്ക്ക് 359 രൂപയും.

കേര വെളിച്ചെണ്ണയുടെ വില 429 രൂപയില്‍നിന്ന് 419 ആയി. സബ്സിഡി തുവര പരിപ്പിനും ചെറുപയറിനും കിലോയ്ക്ക് അഞ്ചുരൂപ വീതമാണ് കുറച്ചത്. യഥാക്രമം 88 , 85 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില. ഒക്ടോബര്‍ മുതല്‍ എട്ടുകിലോ ശബരി റൈസിന് പുറമെ 20 കിലോവീതം അധിക അരിയും ലഭിക്കും. 25 രൂപ നിരക്കിലാണിത്. പുഴുക്കലരിയോ പച്ചരിയോ കാര്‍ഡ് ഉടമകള്‍ക്ക് തെരഞ്ഞെടുക്കാം. എല്ലാ കാര്‍ഡുകാര്‍ക്കും ആനുകൂല്യം ലഭിക്കും.

ഓണക്കാലത്ത് 56.73 ലക്ഷം കാര്‍ഡുകാരാണ് സപ്ലൈകോയില്‍ എത്തിയത്. ഉത്സവകാലത്തൊഴികെ 30- 35 ലക്ഷം കാര്‍ഡുകാര്‍ പ്രതിമാസം ആശ്രയിക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*