പാകിസ്ഥാന്‍ വിമാനങ്ങള്‍ പ്രവേശിക്കരുത്; വ്യോമഗതാഗത വിലക്ക് നീട്ടി ഇന്ത്യ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വ്യോമഗതാഗത വിലക്ക് നീട്ടി ഇന്ത്യ. ഒക്ടോബര്‍ 23 വരെയാണ് പാക് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിമാനങ്ങള്‍ക്കെതിരായ വിലക്ക് പാക്കിസ്ഥാനും ഒക്ടോബര്‍ 23 വരെ നീട്ടിയിരുന്നു.

അതേസമയം ഇരുരാജ്യങ്ങളുടെയും വ്യോമ മേഖല മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനു വിലക്കില്ല. പാക് വ്യോമ മേഖല അടച്ചതിനാല്‍ ഉത്തരേന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ദൂരം കൂടിയ ബദല്‍ റൂട്ടുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു തൊട്ടടുത്ത ദിവസം, ഏപ്രില്‍ 23നാണ് പാകിസ്ഥാന്‍ ആദ്യമായി വ്യോമപാത അടച്ചത്. തുടക്കത്തില്‍ ഒരു മാസത്തേക്കായിരുന്നു ഈ വിലക്ക്. ഇതിനു മറുപടിയായി ഇന്ത്യയും ഏപ്രില്‍ 30ന് പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടയ്ക്കുകയായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയതിനു ശേഷമാണ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വ്യോമപാത അടയ്ക്കാന്‍ തീരുമാനിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*