
നൃത്ത അധ്യാപകൻ തിരുവനന്തപുരം വെള്ളായണി സ്വദേശി മഹേഷിന്റെ മരണത്തിൽ വഴിത്തിരിവ്. മഹേഷിന്റെ മരണം മർദ്ദനമേറ്റെന്നാണ് സംശയം. ശരീരമാകെ മുറിവുകളും ചതവുകളും ഉണ്ടെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിലെ ജീവനക്കാർ മഹേഷിനെ ക്രൂരമായി മർദ്ദിച്ചെന്ന് മഹേഷിന്റെ ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞമാസം 7നാണ് മാനസിക വെല്ലുവിളികള്‍ നേരിടുന്നതിനെ തുടര്‍ന്നാണ് ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിലേക്ക് എത്തിക്കുന്നത്. എട്ടാം തീയതി മഹേഷ് വയലന്റ് ആയതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ മര്‍ദിച്ചു. അടുത്ത ദിവസവും ഏഴോളം പേര്‍ വീണ്ടും മര്‍ദിച്ചുവെന്നാണ് കുടുംബം പറയുന്നത്.
12ന് ആരോഗ്യം വഷളായതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ഹൃദയാഘാടതത്തെ തുടര്‍ന്നാണ് മഹേഷിന്റെ മരണമെന്നായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മഹേഷിന്റെ ശരീരത്തിൽ 22 ഗുരുതരമായ മുറിവുകൾ ഉണ്ടെന്നാണ് പറയുന്നത്. ശ്വാസകോശത്തില്‍ രക്തം കയറിയാണ് മരണം സംഭവിച്ചതെന്നാണ് മരണകാരണമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നെഞ്ചില്‍ വലിയ ക്ഷതമുണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മഹേഷിനെ ആശുപത്രി ജീവനക്കാര്‍ മര്‍ദിക്കുന്നത് കണ്ടുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. തങ്ങളെ അകത്ത് നിര്‍ത്താതെ പുറത്താക്കിയാണ് മഹേഷിനെ മര്‍ദിക്കുകയായിരുന്നു. തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് മകന്‍ പറഞ്ഞിരുന്നെന്ന് അമ്മ പറയുന്നു. അതേസമയം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു.
Be the first to comment