ഓപ്പറേഷൻ നംഖോർ: അമിത് ചക്കാലക്കലിന്റെ വീട്ടിലും പരിശോധന

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടൻ അമിത് ചക്കാലക്കലിന്റെ വീട്ടിലും പരിശോധന. താൻ ഭൂട്ടാനിൽ നിന്ന് വാഹനങ്ങൾ വാങ്ങിയിട്ടില്ലെന്നും ഉള്ളത് വർഷങ്ങളായി ഉപയോഗിക്കുന്ന വാഹനങ്ങളാണെന്നും അമിത് ചക്കാലക്കൽ പ്രതികരിച്ചു. രാജ്യവ്യാപകമായി കസ്റ്റംസ് നടത്തുന്ന ഓപ്പറേഷൻ നംഖോറിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലും വിവിധയിടങ്ങളിൽ റെയ്ഡ് നടക്കുന്നത്. നേരത്തെ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

മോട്ടോർ വാഹാന വകുപ്പ് ഉദ്യോഗസ്ഥരും ദുൽഖർ വീട്ടിൽ എത്തി. പൃഥ്വിരാജിന്റെ ലാൻഡ് റോവറും ദുൽഖർ സൽമാന്റെ നിസാൻ പട്രോൾ വാഹനവും അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും. ഭൂട്ടാൻ പട്ടാളം ലേലത്തിൽ വിറ്റ വാഹനങ്ങൾ ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലേക്ക് കടത്തിയ സംഭവത്തിലാണ് പരിശോധന പതിനെട്ടിടങ്ങളിലാണ് പരിശോധന. വിന്റേജ് കാറുകൾ ഇറക്കുമതി ചെയ്തു രേഖകളാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇറക്കുമതി ചെയ്തതിനുശേഷം പഴയ വാഹനങ്ങളുടെ രേഖകൾ മാറ്റിയോ എന്ന പരിശോധനയാണ് നടക്കുന്നത്.

ഭൂട്ടാൻ‌ സൈന്യം അഞ്ച് ലക്ഷം രൂപയ്ക്ക് വിറ്റ വാഹനങ്ങളാണ് രജിസ്ട്രേഷൻ മാറ്റി വൻ തുകയ്ക്ക് മറിച്ചുവിറ്റത്. കേരളത്തിൽ 40 ലക്ഷത്തോളം രൂപയ്ക്കാണ് വാഹനം വിറ്റത്. കേരളത്തിൽ എൻഒസി ഉൾപ്പെടെയാണ് വിറ്റത്. കേരളത്തിലെത്തിച്ച പല വാഹനങ്ങളും റീ രജിസ്റ്റർ ചെയ്തു. നടന്മാരിലേക്കും വ്യവസായ പ്രമുഖരിലേക്കും കേരളത്തിലെ പരിശോധന നീണ്ടിട്ടുണ്ട്. കൊച്ചിയിലും കോഴിക്കോടും കേന്ദ്രീകരിച്ചുമാണ് വാഹനങ്ങൾ കേരളത്തിലേക്ക് എത്തിയതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.

കേരളത്തിൽ അമ്പതിലധികം വാഹന ഇടപാട് ക്രമക്കേട് കസ്റ്റംസ് കണ്ടെത്തിയത്. കൊച്ചി, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കസ്റ്റംസ് പരിശോധന നടക്കുന്നത്. കേരളത്തിൽ 20 വാഹനങ്ങളാണ് ഇത്തരത്തിൽ എത്തിയത്. നിരവധി വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.

Be the first to comment

Leave a Reply

Your email address will not be published.


*