
മുംബൈ: ഒമ്പത് ദിവസത്തെ നവരാത്രി ഉത്സവത്തിന്റെ ആദ്യ ദിവസം നടപ്പാക്കിയ ജിഎസ്ടി പരിഷ്കരണത്തില്‍ കോളടിച്ച് പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍. തിങ്കളാഴ്ച പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയും ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയും ടാറ്റ മോട്ടോഴ്സും റെക്കോര്‍ഡ് വില്‍പ്പനയാണ് നടത്തിയത്.
മാരുതി ഏകദേശം 30,000 കാറുകള്‍ ഡെലിവര്‍ ചെയ്തു. തിങ്കളാഴ്ച കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മാരുതിക്ക് 80,000 എന്‍ക്വയറികളാണ് ലഭിച്ചത്. തിങ്കളാഴ്ച അഭൂതപൂര്‍വ്വമായ ഉപഭോക്തൃ പ്രതികരണമാണ് ഉണ്ടായതെന്ന് മാരുതി അറിയിച്ചു. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതികരണമാണിത്.
നവരാത്രിയുടെ ആദ്യ ദിവസം ഹ്യുണ്ടായ് ഏകദേശം 11,000 ഡീലര്‍ ബില്ലിങ്ങുകളാണ് കൈകാര്യം ചെയ്തത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഒറ്റ ദിവസത്തെ പ്രകടനമാണിത്. ടാറ്റ ഏകദേശം 10,000 കാറുകള്‍ ഡെലിവറി ചെയ്തു. ഇത് കമ്പനിയുടെ മികച്ച പ്രകടനമാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
പുതിയ ജിസ്ടി ഘടന പ്രകാരം, താരതമ്യേന ചെറിയ കാറുകള്‍ (4 മീറ്ററില്‍ താഴെയുള്ള മോഡലുകള്‍) 18 ശതമാനം സ്ലാബിലാണ് വരുന്നത്. വലിയ മോഡലുകളും ആഡംബര കാറുകളും ഇപ്പോള്‍ 40 ശതമാനം സ്ലാബിലാണ്. നേരത്തെ സെസ് ഉള്‍പ്പെടെ മൊത്തത്തിലുള്ള നികുതി 43 ശതമാനം മുതല്‍ 50 ശതമാനം വരെയായിരുന്നു (28% ജിഎസ്ടി + 15% മുതല്‍ 22% വരെ നഷ്ടപരിഹാര സെസ്). ജിഎസ്ടി പരിഷ്കരണത്തെ തുടര്‍ന്ന് എല്ലാ സെഗ്മെന്റുകളിലും കാറുകളുടെ വില കുറഞ്ഞിട്ടുണ്ട്. വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പനികള്‍ അധിക ഉത്സവ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
Be the first to comment