ഓപ്പറേഷൻ നംഖോർ; പിടികൂടിയ വാഹനങ്ങൾ കസ്റ്റംസ് കോംപ്ലക്സിൽ എത്തിച്ചു തുടങ്ങി

കോഴിക്കോടും മലപ്പുറത്തും യൂസ്ഡ് കാർ ഷോറൂമുകളിലും വ്യവസായികളുടെയും വീടുകളിലും നടത്തിയ പരിശോധനയിൽ പതിനൊന്ന് വാഹനങ്ങൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ എയർ കാർഗോ കോംപ്ലക്സിലേക്ക് മാറ്റിത്തുടങ്ങി. നിലവിൽ 56 വർഷം പഴക്കമുള്ള വാഹനം കസ്റ്റംസ് കോംപ്ലക്സിൽ എത്തിച്ചിട്ടുണ്ട്. തുടർ പരിശോധനകൾ ഇവിടെയായിരിക്കും നടക്കുക. കോഴിക്കോട് മലപ്പുറം ജില്ലകളിലെ ഏഴ് ഇടങ്ങളിലായിട്ടാണ് ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി പരിശോധന നടത്തിയിരുന്നത്.

കസ്റ്റംസ് നികുതിയടക്കം വെട്ടികൊണ്ട് വാഹനങ്ങള്‍ അനധികൃതമായി ഇറക്കുമതി ചെയ്തുവെന്ന കണ്ടെത്തലിലാണ് അന്വേഷണം. ഭൂട്ടാനിൽ നിന്നുള്ള വാഹന ഇറക്കുമതിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിക്കാൻ ഇന്ന് വൈകിട്ട് 6.30ന് കൊച്ചിയിൽ കസ്റ്റംസ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കേരള-ലക്ഷദ്വീപ് ചുമതലയുള്ള കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറാകും വാര്‍ത്താസമ്മേളനം നടത്തുക.ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകള്‍ നികുതിവെച്ചിട്ട് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. മലയാള സിനിമാ നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കൽ, ദുൽഖർ സൽമാൻ എന്നിവരുടെ വീടുകളിൽ കസ്റ്റംസും എംവിഡിയും ചേർന്ന് നടത്തിയ പരിശോധന പൂർത്തിയായി.

Be the first to comment

Leave a Reply

Your email address will not be published.


*