
ആഘോഷങ്ങൾക്ക് സമ്മാനം നൽകാൻ പൊതുപണം ഉപയോഗിക്കരുതെന്ന് കേന്ദ്ര വകുപ്പുകൾക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദേശം. ദീപാവലിക്കോ മറ്റ് ആഘോഷങ്ങൾക്കോ പൊതു പണം ഉപയോഗിച്ച് സമ്മാനം നൽകരുത്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതിനും അത്യാവശ്യമല്ലാത്ത ചെലവുകൾ നിയന്ത്രിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ധനമന്ത്രാലയം അറിയിച്ചു. “ദീപാവലി, മറ്റ് ഉത്സവങ്ങൾ എന്നിവയ്ക്കുള്ള സമ്മാനങ്ങൾക്കും അനുബന്ധ വസ്തുക്കൾക്കും മന്ത്രാലയങ്ങൾ/വകുപ്പുകൾ എന്നിവ പൊതു പണം ചെലവാക്കരുത്,” സർക്കുലറിൽ പറയുന്നു. സെക്രട്ടറി അംഗീകരിച്ച ഈ നിർദ്ദേശം ഉടനടി പ്രാബല്യത്തിൽ വരും.
ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിലെ എല്ലാ സെക്രട്ടറിമാരെയും ഈ നയത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പൊതുജനക്ഷേമത്തെയോ ഭരണപരമായ കാര്യക്ഷമതയെയോ നേരിട്ട് ബാധിക്കാത്ത വിവേചനാധികാര ചെലവുകൾ ഇല്ലാതാക്കുന്നതിലൂടെ മെച്ചപ്പെട്ട സാമ്പത്തിക അച്ചടക്കം ഈ നീക്കം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Be the first to comment