
രാജസ്ഥാനില്‍ ക്രൈസ്തവ പഠന കേന്ദ്രത്തിനെതിരെ പ്രതിഷേധം. ആര്‍എസ്എസ്-ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരുടെ പരാതിയില്‍ രണ്ടു പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്തു പിന്നീട്സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെനും പഠനകേന്ദ്രത്തില്‍ ബൈബിള്‍ ക്ലാസുകള്‍ മാത്രമാണ് നടക്കാറുള്ളത് എന്നും വിശ്വാസികള്‍ പറഞ്ഞു.
ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാസ്റ്റര്‍മാരായ ആശിഷ് ദാമോര്‍, പീറ്റര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.പിന്നാലെ ഇരുവരെയും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. നേരത്തെ ജയ്പൂര്‍ പ്രതാപ്നഗറിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെയും ആക്രമണം നടന്നിരുന്നു.
Be the first to comment