കാരണം എന്തായാലും ജയിലിൽ എത്തപ്പെട്ടവർ ഉത്തമ മനുഷ്യരാകാണം എന്നതാണ് ശിക്ഷ കാലാവധികൊണ്ട് ഉദ്ദേശിക്കുന്നത്: മുഖ്യമന്ത്രി

ജയിലുകളെ ക്രിയാത്മകമായി മാറ്റാൻ ആണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജയിൽ പ്രിസൺ ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏറ്റവും മികച്ച പരിശീലനമാണ് ഇപ്പോൾ ജയിൽ സേനയ്ക്ക് നൽകി വരുന്നത്. പരിശീലനത്തിലൂടെ ലഭിച്ച അറിവുകൾ കൃത്യ നിർവഹണത്തിൽ പ്രാപ്തരാക്കും.

ജയിൽ മോചിതരാവുന്നവർക്ക് ജീവന്മാർഗം ഉണ്ടാക്കാനുള്ള പരിശീലനം ജയിലിൽ നൽകുന്നു. ഒരാൾ കുറ്റവാളി ആകുന്നത് പല കാരണങ്ങൾ ഉണ്ടാകാം. കാരണം എന്തായാലും ജയിലിൽ എത്തിപെട്ടവർ ഉത്തമ മനുഷ്യരാക്കണം എന്നതാണ് ശിക്ഷ കാലാവധികൊണ്ട് ഉദ്ദേശിക്കുന്നത്. കുറ്റം ചെയ്തവരെ കൊടും കുറ്റവാളി ആക്കി മാറ്റാനുള്ള സാഹചര്യവും ഉണ്ടാകാൻ പാടില്ല.

വിചാരണ തടവുകാർ വിചാരണ നേരിടുന്നവർ മാത്രം ആണ്. അവരെ കോടതി ശിക്ഷിക്കുന്നത് വരെ കുറ്റവാളികളായി കാണരുത്. ജയിൽ ജീവനക്കാരുടെ വിഷയങ്ങളിൽ സർക്കാർ സ്വീകരിക്കുന്നത് ആത്മാർത്ഥമായ സമീപനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

101 അസിസ്റ്റന്റ് പ്രസന്റ് ഓഫീസർമാരും ഉയർന്ന വിദ്യാഭ്യാസം ഉള്ളവരാണ്. കേവലം കുറ്റകൃത്യങ്ങൾ ചെയ്തവരെ പാർപ്പിക്കുന്ന ഇടം മാത്രമല്ല ജയിൽ. ജയിൽ അന്തേവാസികളുടെ സംശുധീകരണം ഇവിടെ നടക്കുന്നുണ്ട്. ജയിൽ നിർമ്മാണ ഉൽപ്പന്നം എന്ന് കേൾക്കിമ്പോഴേ ജയിൽ ചപ്പാത്തിയാണ് ആദ്യമേ ഓർമ്മ വരിക. സാമൂഹ്യ ജീവിതത്തിന് അനുയോജ്യമാക്കുന്നതിന് ഇവയൊക്കെ സഹായകരമാണ്.

അപൂർവ്വം ചില കുറ്റവാളികൾ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നതും കാണേണ്ടതുണ്ട്. അത് ഗൗരവതരമായി തന്നെ പരിശോധിക്കേണ്ടതാണ്. സർക്കാരും ഇത്തരം കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. അത് സമൂഹം മനസ്സിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*