
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ. കേരളത്തിൽ സാധാരണ കന്നിമാസത്തിൽ മഴ പെയ്യാറില്ല. എന്നാൽ പിണറായി ഭരിക്കുമ്പോൾ അങ്ങനെ പലതും ഉണ്ടാകും.അയ്യപ്പൻ കൊടുക്കുന്ന ശിക്ഷയാണ് ഇതൊക്കെയെന്നും മുരളീധരൻ പരിഹസിച്ചു. ബിജെപി കൗൺസിലറുടെ ആത്മഹത്യയിലും അദ്ദേഹം പ്രതികരിച്ചു.
വിവരം പറയാൻ കൗൺസിലർ രാജീവ് ചന്ദ്രശേഖറിനെ പോയി കണ്ടുകാണും. That is none of my business എന്ന് പറഞ്ഞു കാണും. അതാണ് ആത്മഹത്യയിലേക്ക് എത്തിയത്. അഭിമാനി ആയത് കൊണ്ട് ആണ് ആത്മഹത്യ ചെയ്തതെന്നും കെ മുരളീധരൻ ആരോപിച്ചു. തിരുവനന്തപുരം നഗരസഭയിൽ ഈനാംപേച്ചിയാണ് ഭരിക്കുന്നതെങ്കിൽ മുഖ്യപ്രതിപക്ഷം മരപ്പട്ടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
നടക്കാത്ത പൊങ്കാലക്ക് ശുചീകരണം നടത്തിയ ആൾ ആണ് തിരുവനന്തപുരം മേയർ. സാക്ഷാൽ വീരപ്പൻ്റെ കോട്ടയായി തിരു നഗരസഭ മാറിയെന്നും വീരപ്പൻ സ്മാരക അവാർഡ് മേയർക്ക് കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിൽവർ മെഡൽ ബിജെപിക്കും കൊടുക്കണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Be the first to comment