
ഒല ഇലക്ട്രിക്കിന്റെ ഒല സെലിബ്രേറ്റ്സ് ഇന്ത്യ ക്യാമ്പയിന് ഗംഭീര തുടക്കം. ഫ്ളാഷ് സെയിൽ മാതൃകയിലുള്ള ആദ്യ ദിവസത്തെ ഒല മുഹൂർത്ത് മഹോത്സവ് അഞ്ചു മിനുറ്റുകൊണ്ട്
അവസാനിച്ചുവെന്നാണ് ഒല ഇലക്ട്രിക്ക് അറിയിക്കുന്നത്. 49,999 രൂപ മുതൽ ഒല ഇലക്ട്രിക്ക് വാഹനങ്ങൾ സ്വന്തമാക്കാനുള്ള അസുലഭ അവസരമാണ് മുഹൂർത്ത് മഹോത്സവ് വഴി ലഭിക്കുന്നത്. ഒമ്പതു ദിവസങ്ങളിലായുള്ള മുഹൂർത്ത് മഹോത്സവിൽ ആദ്യ ദിവസത്തെ വിൽപനയാണ് പൂർത്തിയായത്.
സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴിയാണ് ഒല ഇലക്ട്രിക്ക് മുഹൂർത്ത് മഹോത്സവിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ഒമ്പതു ദിവസങ്ങളിൽ നിശ്ചിത സമയത്ത് നിശ്ചിത എണ്ണം മോഡലുകൾ കുറഞ്ഞ വിലയിൽ വിൽക്കുന്ന പദ്ധതിക്ക് ആദ്യദിവസം വൻ സ്വീകാര്യതയാണ് ലഭിച്ചത്. സെപ്റ്റംബർ 23ന് നടന്ന മുഹൂർത്ത് മഹോത്സവിൽ വിൽപനക്കുവെച്ച വൈദ്യുത സ്കൂട്ടറുകളും ബൈക്കുകളും അഞ്ചു മിനുറ്റുകൊണ്ട് വിറ്റുപോയെന്നാണ് ഒല ഇലക്ട്രിക്ക് അറിയിക്കുന്നത്. രാത്രി 07.46 മുതൽ 09.15 വരെയായിരുന്നു മുഹൂർത്ത് മഹോത്സവിനായി സമയം നിശ്ചയിച്ചിരുന്നത്.
വരുന്ന എട്ടു ദിവസങ്ങളിലും നിശ്ചിത സമയങ്ങളിൽ മുഹൂർത്ത് മഹോത്സവ് നടക്കുമെന്ന് ഒല അറിയിച്ചിട്ടുണ്ട്. ഓരോ ദിവസത്തേയും മുഹൂർത്ത് മഹോത്സവിന്റെ സമയം ഒല ഇലക്ട്രിക്കിന്റെ വെബ്സൈറ്റിൽ നൽകും. ഇതിന്റെ ലിങ്ക് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ വഴിയും ലഭ്യമാക്കും. നാല് മോഡലുകളാണ് ഒല ഇലക്ട്രിക്ക് മുഹൂർത്ത് മഹോത്സവിലൂടെ ലഭ്യമാക്കിയിരിക്കുന്നത്.
വിലക്കുറവു തന്നെയാണ് ഒല മുഹൂർത്ത് മഹോത്സവിലേക്ക് ആളെക്കൂട്ടുന്ന പ്രധാന കാര്യം. രണ്ട് മോഡലുകൾ 49,999 രൂപക്കാണ് ഒല ഈ ഓഫറിലൂടെ നൽകുക. മൂന്നാം തലമുറ ഒല എസ് എസും റോഡ്ർ എക്സുമാണ് 49,999 രൂപക്ക് ലഭിക്കുക. 140 കിലോമീറ്റർ റേഞ്ചും പരമാവധി വേഗത മണിക്കൂറിൽ 105 കിലോമീറ്ററും ഉള്ള വാഹനമാണ് റോഡ്സ്റ്റർ എക്സ്. 2.5 കിലോവാട്ടിന്റെയാണ് ബാറ്ററി. ഒല എസ്1 എക്സിന് 108 കിലോമീറ്ററാണ് റേഞ്ച്. പരമാവധി വേഗത മണിക്കൂറിൽ 101 കിലോമീറ്റർ. 2 കിലോവാട്ടിന്റെയാണ് ബാറ്ററി.
മൂന്നാം തലമുറ ഒല എസ്1 പാ+, റോഡ്സ്റ്റർ എക്സ് എന്നീ മോഡലുകൾ 99,999 രൂപക്കാണ് ലഭിക്കുക. റോഡ്സ്റ്റർ എക്സ്+ന്റെ റേഞ്ച് 501 കിലോമീറ്റർ. പരമാവധി വേഗത മണിക്കൂറിൽ 125 കിലോമീറ്റർ. 9.1കിലോവാട്ട് ബാറ്ററി. മൂന്നാം തലമുറ ഒല എസ് പാപ്പക്ക് 320 കിലോമീറ്ററാണ് റേഞ്ച്. പരമാവധി വേഗത മണിക്കൂറിൽ 141 കിലോമീറ്റർ. 5.2 കിലോവാട്ടിന്റെയാണ് ബാറ്ററി.
ഇന്ത്യയിലെ ഇരുചക്രവാഹന വൈദ്യുത വാഹന വിപണിയില്‍ ഉണ്ടായിരുന്ന മേല്‍ക്കൈ ഒലക്ക് നഷ്ടമാവുന്ന സമയത്താണ് കമ്പനി പുതിയ ഓഫറുമായെത്തിയിരിക്കുന്നത്.
Be the first to comment