അയ്യപ്പ സംഗമം സമുദായ സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളി; സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത

സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സമസ്താ മുഖപത്രം. ആഗോള അയ്യപ്പ സംഗമം മത സമുദായ സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളിയെന്ന് സുപ്രഭാതം. എത്ര വെള്ളപൂശിയാലും പുള്ളിപുലിയുടെ പുള്ളി ഒരുനാള്‍ തെളിഞ്ഞു വരുമെന്നാണ് വിമര്‍ശനം. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേഷന്‍ മുസ്ലിം സമുദായത്തിനെതിരേ വിഷം ചീറ്റുന്ന വ്യക്തിയെന്ന് വിമര്‍ശനം. 

സമീപകാലത്ത് ഒന്നും ഇല്ലാത്ത വിധം സംസ്ഥാന സര്‍ക്കാരിനെ കടന്ന് ആക്രമിച്ചാണ് സമസ്ത മുഖപത്രമായ സുപ്രഭാതം ആഗോള അയ്യപ്പ സംഗമത്തിന് എതിരെയാണ് രംഗത്ത് എത്തിയത്. നിരന്തരം വിഷം തുപ്പുന്ന വര്‍ഗീയവാദികളുടെ തോളില്‍ കയ്യിട്ടാണ് അപകടക്കളി.യോഗി ആദിത്യനാഥിനെയും വെള്ളാപ്പള്ളിയെയുമാണ് ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചത്.രാഷ്ട്രീയ ഉള്ളടക്കം മതനിരപേക്ഷമാണെന്ന് തോന്നിപ്പിക്കാന്‍ സിപിഎമ്മിനും സര്‍ക്കാറിനും നേരത്തെ കഴിഞ്ഞിരുന്നു.

എന്നാല്‍ എത്ര വെള്ളപൂശിയാലും പുള്ളിപ്പുലിയുടെ പുള്ളി തെളിഞ്ഞു വരും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആഗോള അയ്യപ്പ സംഗമം’. ‘സര്‍ക്കാര്‍ വിലാസം ഭക്തസംഘം’ എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലിലാണ് സര്‍ക്കാരിന് എതിരെ കടുത്ത ഭാഷയില്‍ ഉള്ള വിമര്‍ശനം. വിഷയത്തില്‍ ഇടത് നേക്കാള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*