കണ്ണൂർ സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പ്; KSUവിന് സമ്പൂർണ പരാജയം, 7 സീറ്റുകളിൽ SFIക്ക് ജയം

കണ്ണൂർ സർവ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ കെ എസ് യു വിന് സമ്പൂർണ പരാജയം. 7 സീറ്റുകളിൽ എസ്എഫ്ഐക്ക് ജയം. 3 സീറ്റുകൾ എംഎസ്എഫിനും ലഭിച്ചു. കെ എസ് യുവിന് രണ്ട് സീറ്റുകൾ നഷ്ടമായി. പരാജയത്തിന് പിന്നാലെ കണ്ണൂർ കെ എസ് യു വിൽ പോര് രൂക്ഷമായി. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ്‌ ഷമ്മാസിനെതിരെ പരാതിയുമായി യു യു സി രംഗത്തെത്തി. വോട്ട് അസാധുവാക്കാൻ ശ്രമിച്ചെന്ന് കാണിച്ച് കെ പി സി സി പ്രസിഡന്റിന് പരാതി നൽകി.

അതേസമയം കണ്ണൂർ സർവകലാശാല തിരഞ്ഞെടുപ്പില്‍ അഞ്ച് ജനറല്‍ സീറ്റിലും എസ്എഫ്ഐ നേരത്തെ വിജയം നേടിയിരുന്നു. തുടർച്ചയായി 26-ാം തവണയാണ് എസ്എഫ്ഐ യൂണിയൻ നിലനിർത്തുന്നത്. നന്ദജ് ബാബു എന്ന വിദ്യാര്‍ത്ഥിയാണ് യൂണിയൻ ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് സീറ്റും എസ്എഫ്ഐക്ക് തന്നെയാണ് ലഭിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*