‘സ്ത്രീകളുടെ വോട്ട് ലഭിച്ചാൽ മാത്രമേ വിജയിക്കുമെന്ന് അമിത് ഷായും മോദിയും തിരിച്ചറിഞ്ഞു, 10000 രൂപ നൽകുന്ന പദ്ധതി വോട്ട് ലക്ഷ്യം വച്ച്’; പ്രിയങ്ക ഗാന്ധി

ബിഹാറിലെ ജനങ്ങൾക്ക് നീതിയും ബഹുമാനവും ലഭിക്കണമെങ്കിൽ നിതീഷ് കുമാറിനെ പരാജയപ്പെടുത്തണമെന്ന് പ്രിയങ്ക ഗാന്ധി. സ്ത്രീകൾക്ക് 10000 രൂപ നൽകുന്ന മോദിയുടെ പദ്ധതി വോട്ട് ലക്ഷ്യം വച്ചാണ്. സ്ത്രീകളുടെ സുരക്ഷയ്ക്കായി ബീഹാറിലെ സർക്കാർ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. ബിഹാറിൽ നടന്ന മഹിളാ സംവാദ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

ബിഹാറിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം വർദ്ധിച്ചു. സ്ത്രീകൾ നിങ്ങളുടെ സ്വന്തം ശക്തി തിരിച്ചറിയണം. സ്ത്രീകളുടെ വോട്ട് ലഭിച്ചാൽ മാത്രമേ വിജയിക്കുമെന്ന് അമിത് ഷായും മോദിയും തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് പുതിയ പദ്ധതികളുമായി എത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പണം നൽകുമ്പോൾ നിങ്ങൾ തിരിച്ചറിയണം അതിൽ എന്തോ പ്രശ്‌നമുണ്ട് എന്നും അവർ വ്യക്തമാക്കി.

ബിഹാറിലെ വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം കൈമാറുന്ന പദ്ധതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ‘മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജന’ എന്ന പദ്ധതിയില്‍ സംസ്ഥാനത്തെ 75 ലക്ഷം വനിതകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ബിജെപിയുടെ നീക്കം.

Be the first to comment

Leave a Reply

Your email address will not be published.


*