
റോഡരികിൽ വെച്ച് വാഹനങ്ങൾ കഴുകരുതെന്ന മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. വാഹനങ്ങൾ കഴുകുന്നതുമൂലം സ്ഥലത്ത് വെള്ളം കെട്ടി കിടക്കുകയും ദുർഗന്ധത്തിന് കാരണമാകുകയും ചെയ്യും. പിന്നീട് ഈ വെള്ളത്തിലൂടെ പകർച്ചവ്യാധികൾ ഉണ്ടായേക്കാമെന്നും അധികൃതർ പറയുന്നു.
വീടുകൾക്ക് മുന്നിലും റോഡിന്റെ സൈഡിലും വാഹനങ്ങൾ കഴുകുന്നത് നിർത്തണം. ഈ പ്രവർത്തിയിലൂടെ പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും,നഗരത്തിന്റെ സൗന്ദര്യം നശിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വാഹനം കഴുകുന്നതിനായി അനുവദിച്ചിരിക്കുന്ന സ്ഥലങ്ങൾ ഉപയോഗിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു.
പരിസ്ഥിതിയും പൊതുജനാരോഗ്യവും സംരക്ഷിക്കുന്നതിനായി ജനങ്ങൾ സഹകരിക്കണം. പൊതു ഇടങ്ങളിൽ വാഹനം കഴുകിയാൽ പിഴ അടക്കമുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
Be the first to comment