700 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് ബസുകൾ നിർമ്മിക്കാം; ഇവി ചേസിസ് അവതരിപ്പിച്ച് വോൾവോ

700 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് ബസുകൾ നിർമ്മിക്കാൻ‌ കഴിയുന്ന ഇവി ചേസിസ് അവതരിപ്പിച്ച് വോൾവോ. ദീർഘദൂര യാത്രകൾക്കായി ഇലക്ട്രിക് ബസുകൾ നിർമിക്കാൻ ഈ ചേസിസ് കൊണ്ട് സാധിക്കുന്നു. 720 kWh ശേഷിയുളള ബാറ്ററി പായ്ക്കുകൾ ഘടിപ്പിച്ച് 700 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് ബസുകൾ നിർമ്മിക്കാൻ കഴിയുക.

പുതിയ വോൾവോ BZR ഇലക്ട്രിക് ഷാസി പ്ലാറ്റ്‌ഫോം കൊമേഴ്ഷ്യൽ വിപണിയിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കും. വോൾവോ BZR ഇലക്ട്രിക് കോച്ച് ചേസിസ് രണ്ട് ഓപ്ഷനുകളിലായിരിക്കും ചാർജിങ് ലഭിക്കുക. 250 kW CCS ചാർജിംഗും 450 kW ചാർജിങ്ങുമായിരിക്കും ലഭ്യമാകുക. വോൾവോ BZR ഇലക്ട്രിക് ഷാസി പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ഇവി ബസുകൾ 4×2 അല്ലെങ്കിൽ 6×2 ഡ്രൈവ് സിസ്റ്റം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

ബസിൻ്റെ ഊർജ്ജ സംഭരണ​ശേഷി 360-720kWh ആയിരിക്കുമെന്ന വോൾവോ പറയുന്നു. 200 kW മുതൽ 400 kW വരെ വൈദ്യുതി ഉൽപ്പാദനത്തോടെ പ്രവർത്തിക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. പരിസ്ഥിതി മേഖലകൾ ഉൾപ്പെടെ കൂടുതൽ റൂട്ടുകളിൽ ഇലക്ട്രിക് സർവീസുകൾ നടത്താനുള്ള സൗകര്യം വോൾവോ BZR ഇലക്ട്രിക് കോച്ച് ചേസിസ് ഓപ്പറേറ്റർമാർക്ക് നൽകുന്നു. ദീർഘദൂര കോച്ചുകൾക്കും ടൂർ & ചാർട്ടർ പ്രവർത്തനങ്ങൾക്കും ഇത് ഒരു പ്രധാന നേട്ടമാണെന്ന് കമ്പനി പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*