തെളിവെടുപ്പിനിടെ കൈവിലങ്ങുമായി രണ്ട് പ്രതികൾ ചാടിപ്പോയി. നെടുമങ്ങാട് സ്വദേശി സൈതലവി, അയൂബ് ഖാൻ എന്നിവരാണ് പോലീസ് കസ്റ്റഡിയിൽനിന്നും ചാടിപ്പോയത്. പാലോട് പോലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളാണ് ഇരുവരും.
കൊല്ലം കടയ്ക്കലിൽ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോൾ പ്രതികൾ മൂത്രമൊഴിക്കാനുണ്ടെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പോലീസ് വാഹനം നിർത്തി ഇരുവരേയും പുറത്തിറക്കി. പിന്നാലെ ഇവർ ഓടിപോകുകയായിരുന്നു. പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കിയിരിക്കയാണ് പോലീസ്. ഇരുവരും വിലങ്ങ് ധരിച്ചിട്ടുള്ളതിനാൽ അധികം ദൂരം പോകാൻ സാധ്യതയില്ലെന്നാണ് പോലീസ് നിഗമനം.



Be the first to comment