കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സർജിക്കൽ ഉപകരണങ്ങൾ ഇല്ലെന്ന് പരാതി പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതി അംഗം അഡ്വ. ടി.വി. സോണി

ഏറ്റുമാനൂർ: കോട്ടയം മെഡി ക്കൽ കോളജ് ആശുപത്രിയിൽ ഓർത്തോ, ന്യൂറോ സർജറി, ജനറൽ സർജറി, നെഫ്രോളജി, യൂറോളജി തുടങ്ങിയ പ്രധാന ശസ്ത്രക്രിയാ വിഭാഗത്തിൽ ഒരു വർഷമായി സർജിക്കൽ ഉപകര ണങ്ങൾ ഇല്ലാത്ത അവസ്ഥയാ ണെന്നും പാവപ്പെട്ട രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതി അംഗം അഡ്വ. ടി.വി. സോണി വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു.

ഒരു വർഷമായി മെഡിക്കൽ കോളജ് വികസന സമിതി യോഗം ചേരുന്നില്ലെന്നും ആർപ്പൂക്കര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലേ ഗ്രൗണ്ട് വെട്ടി വൃത്തിയാക്കണമെന്നും അദ്ദേഹം ജില്ലാ വികസന സമിതി യോഗത്തിൽ പറഞ്ഞു.

മെഡിക്കൽ കോളജിൽ ഹൃദയ ചികിത്സ ഉപകരണങ്ങളുടെ ക്ഷാമം പരിഹരിക്കുവാൻ നടപടി സ്വീകരിക്കാനും ആശുപത്രി വികസന സമിതി അടിയന്തരമായി വിളിച്ചു ചേർക്കാനും ജില്ലാ വികസന സമിതി യോഗം തീരുമാനമായി. ജില്ലാ കലക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*